കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിടി ബല്‍റാം എംഎല്‍എയുടെ സ്റ്റാഫ് മരിച്ചു
പാലക്കാട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിടി ബല്‍റാം എം.എല്‍.എ.യുടെ സ്റ്റാഫ് മരിച്ചു. കാല്‍നട യാത്രക്കാരന് പരുക്കേല്‍ക്കുകയും ചെയ്തു. വി.ടി ബല്‍റാം എംഎല്‍എയുടെ സ്റ്റാഫായ തിരുമിറ്റക്കോട് സ്വദേശി മുതുകാട്ടില്‍ കിഴക്കേതറയില്‍ ജയന്‍ (43) ആണ് മരിച്ചത്. മുന്‍ ഡ്രൈവറാണ്. വഴിയാത്രക്കാരനായ തിരുമിറ്റക്കോട്, മുതുകാട്ടില്‍പടി ധാരുവനാണ് പരുക്കേറ്റത്.
ഞായറാഴ്ച രണ്ടുമണിക്ക് തിരുമിറ്റക്കോട് എല്‍.പി സ്‌കൂളിന്റെ സമീപമാണ് അപകടമുണ്ടായത്. കൂട്ടുപാത ഭാഗത്തുനിന്നു ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍ എതിര്‍ദിശയില്‍ വന്ന ജയന്റെ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം റോഡരികില്‍ നില്‍ക്കുകയായിരുന്ന ധാരുവനെ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുേക്കറ്റ ജയനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി മരിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. സംഭവത്തിൽ വി.ടി.ബൽറാം എം എൽ എ ദുഃഖം രേഖപ്പെടുത്തി. ഫെയ്സ് ബുക്കിലൂടെയാണ് എം എൽ എ യുടെ പ്രതികരണം.
വി ടി ബൽറാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
എന്റെ അഡീഷണൽ പേഴ്സണൽ സ്റ്റാഫ് അംഗവും തിരുമിറ്റക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ ജയൻ മുതുകാട്ടിൽ ഒരു ആക്സിഡന്റിൽ മരണപ്പെട്ട വിവരം ഞെട്ടലോടെയാണ് അറിഞ്ഞത്. വീടിനു മുൻപിലെ റോഡ് സൈഡിൽ ബൈക്ക് നിർത്തിയിട്ട് സുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയയിരുന്ന ജയനുനേരെ നിയന്ത്രണം വിട്ട ഒരു കാർ വന്നിടിക്കുകയായിരുന്നു എന്നറിയുന്നു. സഹപ്രവർത്തകൻ എന്നതിലുപരി സുഹൃത്തും സഹോദര തുല്യനുമായ ജയന്റെ വേർപാട് തീർത്തും ദുഖകരമാണ്.
ആദരാഞ്ജലികൾ.












Click it and Unblock the Notifications