• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആഷിഖ് അബുവിനും സംഘത്തിനുമെതിരെ ബല്‍റാം; സിപിഎം താല്‍പര്യം കുറ്റക്കാര്‍ക്ക് സംരക്ഷണമായി മാറിക്കൂട

എറണാകുളം: പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍റ പേരില്‍ നടത്തിയ പരിപാടി തട്ടിപ്പായിരുന്നുവെന്ന ആരോപണം ശക്തമാവുന്നു. സംഗീത പരിപാടി നടത്തിയത് പ്രളയ ദുരാതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന ആഷിഖ് അബുവിന്‍റെ വാദത്തെ നിരാകരിക്കുന്ന തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള പരിപാടി നടത്തുന്നതിനായി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജിപാല്‍ നല്‍കിയ കത്താണ് പുറത്തുവന്നത്. ഇതോടെ ആഷിഖ് അബുവിനും സംഘത്തിനുമെതിരേയുള്ള വിമര്‍ശനം ശക്തമാവുകയും ചെയ്തു. ഏവർക്കും സംശയം തോന്നുന്ന തരത്തിലുള്ള ഒരു സാമ്പത്തികത്തട്ടിപ്പാണ് ഇതെന്നാണ് വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സാമ്പത്തികത്തട്ടിപ്പ്

സാമ്പത്തികത്തട്ടിപ്പ്

പ്രഥമദൃഷ്ട്യാ തന്നെ ഏവർക്കും സംശയം തോന്നുന്ന തരത്തിലുള്ള ഒരു സാമ്പത്തികത്തട്ടിപ്പാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ പേരിലുള്ള "കരുണ" പരിപാടിയിൽ ഉണ്ടായതായി കാണുന്നത്. കൂടുതൽ വച്ചു താമസിപ്പിക്കാതെ സർക്കാർ ഇക്കാര്യത്തിൽ ഗൗരവതരമായ അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും വിടി ബല്‍റാം ആവശ്യപ്പെടുന്നു.

രണ്ട് കാരണങ്ങൾ

രണ്ട് കാരണങ്ങൾ

പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇത് ആവശ്യപ്പെടുന്നത്.ഒന്ന്) നിരവധി കലാകാരന്മാരും ടെക്നീഷ്യരും ഈ പരിപാടിയുമായി സഹകരിച്ചിട്ടുണ്ട്. അവരിൽപ്പലരും യാതൊരു പ്രതിഫലവും കൈപ്പറ്റാതെയാണ് ഒരു നല്ല കാര്യത്തിനെന്ന പേരിൽ പരിപാടിയോട് സഹകരിച്ചത്.

'കരുണ'

'കരുണ'

അവരെല്ലാം ജനങ്ങളുടെ മുമ്പിൽ സംശയത്തിന്റെ ദൃഷ്ടിയിൽ നിൽക്കുന്ന സാഹചര്യം എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ടതാണ്. ഇക്കാര്യത്തിലെ നെല്ലും പതിരും വേർതിരിച്ചറിയാൻ കഴിയണം. രണ്ട്) 'കരുണ' എന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥമാണെന്ന് തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്ന പൊതുധാരണയെന്നും എംഎല്‍എ അഭിപ്രായപ്പെടുന്നു.

ചാരിറ്റി എന്ന നിലയിൽ

ചാരിറ്റി എന്ന നിലയിൽ

ടിക്കറ്റിന് പുറത്തും സ്റ്റേഡിയം സൗജന്യമായി അനുവദിപ്പിക്കാൻ സംഘാടകർ നൽകിയ കത്തുകളിലുമൊക്കെ അത് കൃത്യമായിത്തന്നെ സൂചിപ്പിക്കുന്നുണ്ട്. പരിപാടി കാണാൻ താത്പര്യമില്ലാത്ത പലരും ചാരിറ്റി എന്ന നിലയിൽ ടിക്കറ്റ് പണം കൊടുത്ത് വാങ്ങിയിട്ടുണ്ട്.

സംരക്ഷണമായി മാറിക്കൂട

സംരക്ഷണമായി മാറിക്കൂട

ഇങ്ങനെയൊരു പരിപാടിയിൽ സാമ്പത്തികത്തട്ടിപ്പ് നടന്നുവെന്ന് വരുന്നത് ഭാവിയിലും സദുദ്ദേശ്യത്തോട് കൂടി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താത്പര്യമുള്ളവരെ പുറകോട്ടടിപ്പിക്കും. സിപിഎമ്മിന് രാഷ്ട്രീയമായി താത്പര്യമുള്ളവരാണ് ആരോപണ വിധേയർ എന്നത് ഇതുപോലൊരു കേസിൽ കുറ്റക്കാർക്ക് സംരക്ഷണമായി മാറിക്കൂട എന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ദുരിതാശ്വാസത്തിനല്ലെന്ന്

ദുരിതാശ്വാസത്തിനല്ലെന്ന്

പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനല്ല സംഗീത പരിപാടി നടത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ ആഷിഖ് അബു പറഞ്ഞിരുന്നത്. ഫെബ്രുവരി ന് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയ ചെക്കിന്‍റെ ചിത്രവും ആഷിഖ് അബു പോസ്റ്റ് ചെയ്തിരുന്നു.

ഫൗണ്ടേഷൻ തീരുമാനിച്ചതാണ്

ഫൗണ്ടേഷൻ തീരുമാനിച്ചതാണ്

ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൌണ്ടേഷൻ തീരുമാനിച്ചതാണ്. അത് കൊടുക്കുകയും ചെയ്തു. " കൊച്ചി ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവെലിന്റെ" പ്രഖ്യാപനത്തിനായി,

കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ പൂർണമായും സ്വന്തം ചിലവിൽ നടത്തിയ പരിപാടിയാണ്. അതുകൊണ്ടാണ് താങ്കളുടെ ഓഫീസിൽ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂർത്തീകരിക്കാനായതെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

ചരിത്രപ്രാധാന്യമുള്ള ഉദ്യമം

ചരിത്രപ്രാധാന്യമുള്ള ഉദ്യമം

മലയാള ചലച്ചിത്രരംഗത്തും സ്വതന്ത്രസംഗീതരംഗത്തുമുള്ള മുൻനിരക്കാരായ കലാകാരന്മാർ ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ഉദ്യമം എന്ന നിലയിലും, ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നുള്ളതുകൊണ്ടും കൊച്ചി റീജിണൽ സ്പോർട്സ് സെന്ററിന്റെ (RSC) കീഴിലുള്ള കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി തരണമെന്ന് ഫൌണ്ടേഷൻ,RSC ഭാരവാഹികളോട് അഭ്യർത്ഥിക്കുകയും അവർ സ്നേഹപൂർവ്വം അനുവദിക്കുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.

താങ്കൾക്കറിയുന്നതാണല്ലോ

താങ്കൾക്കറിയുന്നതാണല്ലോ

ഈ പറഞ്ഞ സ്റ്റേഡിയം വിവിധ ആവശ്യങ്ങൾക്കായി സൗജന്യമായി അനുവദിക്കാറുണ്ടെന്ന വിവരം താങ്കൾക്കറിയുന്നതാണല്ലോ. റീജിണൽ സ്പോർട്സ് സെന്ററിന് തീരുമാനമെടുക്കാവുന്ന കാര്യമാണത്. കലാകാരന്മാരും അതേ ആവശ്യം സോപോർട്സ് സെന്ററിനോട് അഭ്യർത്ഥിച്ചു, അവരനുവദിച്ചു. ഇതിലെവിടെയാണ് തട്ടിപ്പെന്നും അദ്ദേഹം ചോദിച്ചു.

മനഃപൂർവം ഒഴിവാക്കിയതാവാം

മനഃപൂർവം ഒഴിവാക്കിയതാവാം

ഇവന്റ് മാനേജ് ചെയ്യുകയും ടിക്കറ്റ് വിൽപ്പന നടത്തുകയും ചെയ്ത ഇമ്പ്രെസാരിയോക്കാരെ താങ്കളുടെ ഓഫീസിൽ നിന്ന് പാസുകൾക്കായി വിളിച്ച പോലൊരു ഫോൺ വിളിയിൽ വളരെ വ്യക്തമായി അറിയാൻ സാധിക്കുമായിരുന്ന കാര്യങ്ങൾ താങ്കൾ മനഃപൂർവം ഒഴിവാക്കിയതാവാം. മറ്റു ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്ന അപവാദ പ്രചാരണങ്ങളെ അവഗണിക്കുകയാണ് പതിവ്, എന്നാൽ താങ്കൾ എന്റെ മണ്ഡലത്തെ ജനപ്രതിനിധിയാണ്, പറഞ്ഞകാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നു.

എന്തടിസ്ഥനത്തിലാണ്

എന്തടിസ്ഥനത്തിലാണ്

ആരോപണം ഉന്നയിക്കാനുള്ള അവകാശം മാനിക്കുന്നു. എന്നാൽ, സർക്കാർ ഫണ്ടുപയോഗിക്കാത്ത, പൂർണമായും ഫൌണ്ടേഷൻ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേക്ക് നൽകിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് "തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടു " എന്ന് താങ്കൾ വളരെ ഉറപ്പോടെ എഴുതുന്നത്?

cmsvideo
  Hibi Eden's Reply To Aashiq Abu | Oneindia Malayalam
  തെളിവുസഹിതം

  തെളിവുസഹിതം

  താങ്കൾ കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കും ഉണ്ടെന്നിരിക്കേ, ഉടൻ തന്നെ താങ്കൾ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നുവെന്നും ആഷിഖ് അബു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

  തട്ടിപ്പില്ല, കളവില്ല, മായമില്ല, മന്ത്രമില്ല! തികച്ചും സുതാര്യം! ആഷിഖ് അബുവിനും സംഘത്തിനും ട്രോൾ

  പോർട്ട് ഓഫീസറായിട്ടാണ് സുരേന്ദ്രന്‍ ചുമതലയേറ്റതെന്ന് അറിഞ്ഞില്ല; പരിഹാസവുമായി യൂത്ത് ലീഗ്

  English summary
  VT Balram say about kochi music foundation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X