കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളോട് നുണപ്രചാരണം നടത്തിയ സിപിഎം ഇനിയെങ്കിലും സത്യം അംഗീകരിക്കാന്‍ തയ്യാറാവുമോ; വിടി ബല്‍റാം

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍- ഡീസല്‍ വിലകളെ ഉയര്‍ത്തി നിര്‍ത്തുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഭീകരതയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. എണ്ണ വില നിയന്ത്രിക്കാനുള്ള അധികാരം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനാലാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇത്ര നാളും ജനങ്ങളോട് നുണപ്രചരണം നടത്തിയ സിപിഎമ്മുകാര്‍ ഇനിയെങ്കിലും സത്യം അംഗീകരിക്കാന്‍ തയ്യാറാവുമോ എന്നും വി ടി ബല്‍റാം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാമിന്റെ പ്രതികരണം.

തിരക്കിട്ട നീക്കങ്ങളുമായി അന്വേഷണ സംഘം, 'മീശമാധവൻ' നിർമ്മാതാവ് മഹാ സുബൈറും പോലീസിന് മുന്നിൽതിരക്കിട്ട നീക്കങ്ങളുമായി അന്വേഷണ സംഘം, 'മീശമാധവൻ' നിർമ്മാതാവ് മഹാ സുബൈറും പോലീസിന് മുന്നിൽ

പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തി വരുന്ന അതിഭീമമായ എക്‌സൈസ് ഡ്യൂട്ടിയില്‍ അല്‍പ്പം ഇളവ് അവര്‍ വരുത്തിയതിനാലാണ് പെട്രോളിനും ഡീസലിനും വില കുറയുന്നത്. ഡ്യൂട്ടി ഇനിയും കുറച്ചാല്‍ അതനുസരിച്ച് എണ്ണവില ഇനിയും കുറയും. കേന്ദ്രത്തിനൊപ്പം സംസ്ഥാനം കൂടി നികുതി നിരക്ക് കുറക്കാന്‍ തയ്യാറായാല്‍ ഇവിടത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം ലഭിക്കും.

vt balram

എണ്ണ വില നിയന്ത്രിക്കാനുള്ള അധികാരം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനാലാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇത്ര നാളും ജനങ്ങളോട് നുണപ്രചരണം നടത്തിയ സിപിഎമ്മുകാര്‍ ഇനിയെങ്കിലും സത്യം അംഗീകരിക്കാന്‍ തയ്യാറാവുമോ? അതോ നരേന്ദ്രമോഡി സര്‍ക്കാരിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള പതിവ് പരിശ്രമങ്ങളുമായി കോണ്‍ഗ്രസ് വിരുദ്ധ പ്രചരണങ്ങള്‍ തന്നെ തുടരുമോ?

'നിങ്ങൾക്ക് അറിയാതെ നിങ്ങൾ കണ്ടിട്ടില്ലാത്ത മറ്റൊരു റോബിൻ കൂടി ഉണ്ട്', ആരാധക കുറിപ്പ് വൈറൽ'നിങ്ങൾക്ക് അറിയാതെ നിങ്ങൾ കണ്ടിട്ടില്ലാത്ത മറ്റൊരു റോബിൻ കൂടി ഉണ്ട്', ആരാധക കുറിപ്പ് വൈറൽ

Recommended Video

cmsvideo
ഡീസല്‍ വിലകളെ ഉയര്‍ത്തി നിര്‍ത്തുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയാണെന്ന് വി ടി ബല്‍റാം

ഇനിയെങ്കിലും മനസ്സിലാക്കുക, പെട്രോള്‍, ഡീസല്‍ വിലകളെ ഉയര്‍ത്തി നിര്‍ത്തുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയാണ്, അല്ലാതെ ഉല്‍പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് സമയാസമയം വരുത്തേണ്ടി വരുന്ന നേരിയ ഏറ്റക്കുറച്ചിലുകളല്ല. ഇന്ധനവില നിയന്ത്രിക്കാനുള്ള പ്രായോഗിക അധികാരം ഇപ്പോഴും സര്‍ക്കാരുകളുടെ കയ്യില്‍ത്തന്നെയാണ്- വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, രാജ്യത്ത് പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡീസലിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമായി. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവില കുറഞ്ഞത്. കേന്ദ്രത്തിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കാന്‍ തീരുമാനിച്ചു. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയുമാണ് കുറച്ചത്. പണപ്പെരുപ്പം രൂക്ഷമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചത്.

English summary
VT Balram says raising petrol and diesel prices is a tax terror of the central and state governments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X