• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മിസ്റ്റർ മുഖ്യമന്ത്രി,കാപ്സ്യൂൾ നീട്ടിയെഴുതി വിലകളയേണ്ട';മുഖ്യമന്ത്രിയുടെ പോസ്റ്റിൽ വിടിയുടെ കമന്റ്

ഉദ്യോഗസ്ഥന്റെ ചെയ്തികൾ സർക്കാരിന്റെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു എം ശിവശങ്കറിന്റെ അറസറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്.സ്വർണക്കടത്ത് കേസിലെ ഒരു പ്രതിയുമായി എം ശിവശങ്കറിന് ബന്ധമ്മുണ്ടെന്ന് വിവരം ലഭിച്ചപ്പോൾ തന്നെ സർക്കാർ ഇടപെട്ടിരുന്നു. അദ്ദേഹത്തെ പദവിയിൽ നിന്ന് മാറ്റിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല. പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച നെടുനീളൻ കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ പോസ്റ്ൽ കമന്റുമായി എത്തിയിരിക്കുകയാണ് വിടി ബൽറാം എംഎൽഎ. താങ്കൾക്ക് കേരളീയസമൂഹത്തിന് മുൻപിൽ വിശ്വാസ്യത ഇല്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയണമെന്ന് കമന്റിൽ വിടി പറയുന്നു. കമന്റ് ഇങ്ങനെ

മിസ്റ്റർ മുഖ്യമന്ത്രി

മിസ്റ്റർ മുഖ്യമന്ത്രി

ഈപ്പറയുന്ന ശിവശങ്കറിനെ ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ പരസ്യമായി ന്യായീകരിച്ചിരുന്നയാളാണ് താങ്കൾ എന്നത് ഈ നാട് അത്ര പെട്ടെന്നൊന്നും മറന്നുപോകില്ല മിസ്റ്റർ മുഖ്യമന്ത്രീ. ശിവശങ്കറിനെതിരെ ആക്ഷേപമുന്നയിക്കുന്നവർക്ക് നേരെ ക്ഷോഭിച്ച് വായടപ്പിക്കാനായിരുന്നു താങ്കൾക്ക് വ്യഗ്രത.

താങ്കളുടെ പ്രതിപുരുഷനായിരുന്നു

താങ്കളുടെ പ്രതിപുരുഷനായിരുന്നു

താങ്കളിപ്പോൾ അവകാശപ്പെടുന്ന പോലെ താങ്കളുമായി യാതൊരു ബന്ധവുമില്ലാത്ത ഏതോ ഒരു സാധാരണ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലായിരുന്നില്ല ശിവശങ്കറിൻ്റെ പ്രവർത്തനം എന്നത് എല്ലാവർക്കുമറിയാം. അയാൾ താങ്കളുടെ പ്രതിപുരുഷനായിരുന്നു. താങ്കൾ തന്നെയായിരുന്നു.

അൽപ്പത്തരമാണ്

അൽപ്പത്തരമാണ്

എന്നിട്ടിപ്പോൾ സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അയാൾ പിടിക്കപ്പെട്ടപ്പോൾ അക്കാര്യത്തിൽ മാത്രമായി അയാളെ തള്ളിപ്പറഞ്ഞ് കൈകഴുകാൻ നോക്കുന്നത് എന്തൊരു അൽപ്പത്തമാണ്!സ്പ്രിങ്ക്ലർ കുംഭകോണമടക്കം താങ്കളുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തിരുന്ന് ശിവശങ്കർ നിയമവിരുദ്ധമായി നടത്തിയ പ്രവർത്തനങ്ങളേക്കുറിച്ച് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ തന്നെ റിപ്പോർട്ട് നൽകിയിട്ടും അതിൻ്റെയൊന്നും പേരിൽ ശിവശങ്കറിനെതിരെ ഒരക്ഷരം ഉരിയാടാൻ താങ്കൾ ഇപ്പോഴും തയ്യാറായിട്ടില്ല.

സ്വാഭാവിക രീതിയാണ്

സ്വാഭാവിക രീതിയാണ്

താങ്കൾ പറയുന്നതിനെ കേരളത്തിലെ ജനങ്ങൾ കണ്ണുമടച്ച് വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു മിസ്റ്റർ മുഖ്യമന്ത്രീ. ദുരന്ത കാലങ്ങളിൽ ഭരണാധികാരികൾക്കൊപ്പം നിൽക്കുക എന്നത് നിസ്സഹായരായ ജനതയുടെ സ്വാഭാവിക രീതിയാണ്.

ദയവായി തിരിച്ചറിയുക

ദയവായി തിരിച്ചറിയുക

അതു വച്ചുള്ള ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് വഴി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന കളികൾ താങ്കളും ഇതുവരെ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് താങ്കൾക്ക് കേരളീയ പൊതു സമൂഹത്തിന് മുൻപിൽ ആ വിശ്വാസ്യത ഇല്ല എന്ന യാഥാർത്ഥ്യം ദയവായി തിരിച്ചറിയുക.

cmsvideo
  Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar
  കാപ്സ്യൂൾ നീട്ടിവലിച്ചെഴുതേണ്ട

  കാപ്സ്യൂൾ നീട്ടിവലിച്ചെഴുതേണ്ട

  ഇരട്ടച്ചങ്കുള്ള ശക്തനായ ഭരണാധികാരി എന്ന ഇമേജിൻ്റെ മറവിൽ ഒരു വലിയ അധോലോക സാമ്രാജ്യമാണ് താങ്കളും ചുറ്റിലുമുള്ളവരും പടുത്തുയർത്തിയത് എന്ന് ഇന്ന് ആളുകൾക്ക് ബോധ്യമായി വരികയാണ്. അതുകൊണ്ട് ഇതുപോലുള്ള ക്യാപ്സ്യൂളുകൾ നീട്ടി വലിച്ചെഴുതി ഉള്ള വില കൂടി കളയരുത് എന്നഭ്യർത്ഥിക്കുന്നു.

  'തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക കൂടി', സിപിഎമ്മിനെതിരെ ബൽറാം

  ബിനീഷിന് കുരുക്ക് മുറുക്കി ഇഡി, ലഹരി മരുന്ന് കേസിലെ അന്വേഷണം മലയാള സിനിമാ രംഗത്തേക്കുമെന്ന് സൂചന

  പിസി ജോർജിനും പിസി തോമസിനും മുന്നിൽ വൻ കടമ്പ, പാർട്ടിയായി യുഡിഎഫിൽ വരേണ്ടെന്ന് കോൺഗ്രസ്, കണ്ടീഷൻ

  ബിനീഷ് ഇത്തവണ കുടുങ്ങും? എല്ലാം കേരളത്തിലിരുന്ന് നിയന്ത്രിച്ചു, അനൂപ് വെറും ബിനാമിയെന്ന്

  English summary
  VT balram slams pinarayi vijayan over his comment on sivasankar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X