Get Updates
Get notified of breaking news, exclusive insights, and must-see stories!

'വല്ലാതങ്ങ് അഹങ്കരിക്കേണ്ട, ക്രഡിറ്റ് രാജകുടുംബത്തിന്', എകെ ആന്റണിയെ പിന്തുണച്ച് വിടി ബൽറാം!

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി നടത്തിയ പ്രതികരണം ചര്‍ച്ചയായിരിക്കുകയാണ്. കേരളം ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ ക്രഡിറ്റ് തിരുവിതാംകൂര്‍ കൊട്ടാരത്തിനാണ് എന്നാണ് ആന്റണി പറഞ്ഞത്.

കൊറോണ പ്രതിരോധത്തില്‍ കേരളം വല്ലാതെ അങ്ങ് അഹങ്കരിക്കുകയൊന്നും വേണ്ട എന്ന് ആന്റണി പറഞ്ഞതും വിവാദമായിരിക്കുകയാണ്. അഴിമുഖം പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണിയുടെ വിവാദ പ്രതികരണം. അതേസമയം ആന്റണിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം.

ജനറൽ ആശുപത്രി തുടങ്ങിയത്

ജനറൽ ആശുപത്രി തുടങ്ങിയത്

ഫേസ്ബുക്കിലാണ് ബൽറാമിന്റെ പ്രതികരണം. വായിക്കാം: "തിരുവനന്തപുരത്ത് ജനറൽ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂർ മഹാരാജാവാണ്. വാക്സിൻ കേരളത്തിൽ ആദ്യമായി പരീക്ഷിച്ചത് തിരുവിതാംകൂർ രാജകുടുംബമാണ്. അത് കഴിഞ്ഞ് ക്രിസ്ത്യൻ മിഷണറിമാർ വന്നു. പിന്നെ എല്ലാ സമുദായ സംഘടനകളും വന്നു. പിന്നീട് തിരുവിതാംകൂറിലെ പട്ടം താണുപിള്ള സർക്കാരും കൊച്ചിയിലെ ഇക്കണ്ടവാര്യരും മലബാറിലെ മദിരാശി സർക്കാരും ആരോഗ്യ രംഗത്ത് വികസനം കൊണ്ടുവന്നു.

ഒടുവിൽ കേരളം വന്നു

ഒടുവിൽ കേരളം വന്നു

ഒടുവിൽ കേരളം വന്നു. മാറിമാറി വന്ന എല്ലാ ഗവൺമെന്റുകൾക്കും ആരോഗ്യ രംഗത്തും വിദ്യാഭ്യാസത്തിനുമാണ് ഏറ്റവും ഊന്നൽ കൊടുത്തത്. റവന്യൂ വരുമാനത്തിന്റെ ഏറ്റവും കൂടുതൽ പോകുന്നത് ഈ വിഭാഗങ്ങളിലാണ്. അങ്ങനെ തുടർച്ചയായി വന്ന വിവിധ ജനകീയ സർക്കാരുകളുടെ പ്രവർത്തന ഫലമായാണ് വേറെ ഒരിടത്തും ഇല്ലാത്ത വിധത്തിൽ ആരോഗ്യരംഗം ശക്തമായിരിക്കുന്നത്.

ഒരു സർക്കാരും നിർത്തിയിട്ടില്ല

ഒരു സർക്കാരും നിർത്തിയിട്ടില്ല

സംസ്ഥാന തല ആശുപത്രികളും ജില്ലാ തല ആശുപത്രികളും ഇവിടെയുണ്ട്. കൂടാതെ ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത വിധത്തിൽ പ്രൈമറി ഹെൽത്ത് സെന്ററുകളും ഇവിടെയുണ്ട്. അപ്പോൾ പറഞ്ഞു വരുന്നത് രാജഭരണ കാലത്ത് തുടങ്ങിയ ആരോഗ്യ രംഗത്തെ ശ്രമങ്ങൾ ഒരു സർക്കാരും നിർത്തിയിട്ടില്ല എന്നാണ്. അതിന്റെയൊക്കെ ഫലമായാണ് കേരളത്തിന് ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായത്. ഇപ്പോഴത്തെ സർക്കാരും അത് തുടരുന്നു, ആരോഗ്യ രംഗത്ത് ശ്രദ്ധിക്കുന്നു.

Recommended Video

cmsvideo
    pinarayi vijayan roasting congress
    ഈ സിപിഎമ്മുകാർക്ക് ഇതെന്തുപറ്റി?

    ഈ സിപിഎമ്മുകാർക്ക് ഇതെന്തുപറ്റി?

    അതാണ് കേരളം ഒന്നാം സ്ഥാനത്താകുന്നതിന്റെ പ്രധാന കാരണം",ആന്റണി വ്യക്തമാക്കി. ശ്രീ എ കെ ആൻ്റണി ഈ പറഞ്ഞതിൽ എന്താണിത്ര അപാകത? ആരോഗ്യമേഖലയിൽ കേരളത്തിൻ്റെ വളർച്ചയെ ചരിത്രപരമായി വിശകലനം ചെയ്ത ഇതിനെയാണോ 'രാജഭക്തി'യായൊക്കെ വളച്ചൊടിക്കുന്നത്? ഈ സിപിഎമ്മുകാർക്ക് ഇതെന്തുപറ്റി? ഓരോ ദിവസവും കോൺഗ്രസിലെ ഓരോ നേതാവിനെ വീതം തെരഞ്ഞുപിടിച്ച് അധിക്ഷേപിക്കുക എന്നതാണോ നിങ്ങളുടെ ഏക ലക്ഷ്യം?''

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+