Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യമായി ചുംബിയ്ക്കുന്നവരെ യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലണ്ട:ബല്‍റാം

കൊച്ചി: മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിയ്ക്കുന്ന 'കിസ് ഓഫ് ലവ്' പരിപാടിയുടെ സംഘാടകരെ കൈയ്യേറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിടി ബല്‍റാം എംഎല്‍എ. സദാചാര പൊലീസ് ചമയുന്നത് കോണ്‍ഗ്രസിന്റെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ രീതിയാവാന്‍ പാടില്ലെന്ന് ബല്‍റാം പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് സ്വയം പരിചയപ്പെടുത്തി സദാചാര പൊലീസ് ചമയുന്നവരോടും അതിനെ ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ഞെളിയുകയും ചെയ്യുന്നവരെക്കുറിച്ചുള്ള സംഘടനയുടെ അഭിപ്രായം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കണമെന്നും വിടി ബല്‍റാം പറയുന്നു.

VT Balram

സദാചാര ഗുണ്ടകളെ അഴിച്ച് വിട്ട് സമാധാനപരമായ ഒരു ഒത്തുചേരലിനെ അടിച്ചമര്‍ത്താനുള്ള ഏത് നീക്കവും ജനാധിപത്യവിരുദ്ധമാണെന്നും വിടി ബല്‍റാം. കിസ് ഓഫ് ലവ് നമ്മുടെ നാട്ടില്‍ പരിചിതമല്ലാ്ത്ത സമരരീതി ആയതിനാലാണ് അത് പലരുടേയും നെറ്റി ചുളിപ്പിയ്ക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പരസ്യ ചുംബനാനുകൂലികളുടെ കൂട്ടായ്മ സംഘടിപ്പിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെന്ന് പരിചയപ്പെടുത്തിയ ഒരു സംഘം സ്ഥലത്തെത്തി പ്രതിഷേധക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇത്തരമൊരു സമരം ഇവിടെ നടത്താന്‍ അനുവദിയ്ക്കില്ലൈന്നായിരുന്നു അവര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+