• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഞങ്ങളുടെ കുറ്റം കൊണ്ടാണോ ഇങ്ങനെ ആയി പോയത്, നിങ്ങൾ പറയ്';സജനയുടെ വീഡിയോ, പ്രതികരിച്ച് വിടി ബൽറാം

എറണാകുളം; കൊവിഡ് പ്രതിസന്ധിയ്ക്കിടെ വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന തനിക്കും സുഹൃത്തുക്കൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ വിവരിച്ച് കൊണ്ട് ട്രാൻസ്ജെന്റർ സജനാ ഷാജി ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. തന്റെ കച്ചവടം മുടക്കാൻ ഒരു സംഘം ശ്രമിക്കുകയാണെന്നും പോലീസിനോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞിരുന്നു. വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി ബൽറാം എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

എന്ത് ചെയ്യണം, നിങ്ങൾ പറയൂ

എന്ത് ചെയ്യണം, നിങ്ങൾ പറയൂ

''ആരോടും പോയി പറയാനില്ല. ആരുമില്ലേ ഞങ്ങൾക്ക് ? ഞങ്ങൾ ഇങ്ങനെയൊക്കെ ആയി പോയത് ഞങ്ങളുടെ കുറ്റംകൊണ്ടൊന്നുമല്ലല്ലോ. സമൂഹത്തിൽ അന്തസായി ജോലിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ ഞങ്ങളൊക്കെ എന്താ ചെയ്യേണ്ടത്. രാത്രികാലങ്ങളിൽ തെരുവിലും, ട്രെയിനിൽ ഭിക്ഷ ചോദിക്കാനുമൊക്കെയല്ലേ പറ്റുള്ളു. നിങ്ങളൊക്കെ ചോദിച്ചല്ലോ ജോലിയെടുത്ത് ജീവിച്ചൂടെ എന്ന്. ജോലി എടുത്ത് ജീവിക്കാൻ നിങ്ങളൊന്നും സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്ത് ചെയ്യണം? നിങ്ങൾ പറയ്"

ബിരിയാണി/പൊതിച്ചോറ് കച്ചവടം

ബിരിയാണി/പൊതിച്ചോറ് കച്ചവടം

എറണാകുളത്ത് കാക്കനാട്- തൃപ്പൂണിത്തുറ ബൈപാസിനടുത്ത് ജീവിക്കുന്ന ചില ട്രാൻസ് മനുഷ്യർ ചോദിക്കുന്ന ചോദ്യമാണിത്. അവരിലൊരാളായ സജന ഷാജിയാണ് നാട്ടുകാരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും ഭാഗത്തു നിന്നുള്ള ദുരനുഭവങ്ങൾ കണ്ണീരോടെ വിവരിക്കുന്നത്.കോവിഡ് ലോക്ഡൗൺ കാലത്ത് കേരളത്തിലെമ്പാടും ഹൈവേ ഓരത്ത് കണ്ടുവരുന്ന ഒരു ലഘു സംരംഭമാണ് ഈ ബിരിയാണി/പൊതിച്ചോറ് കച്ചവടം.

 ചെറിയ വരുമാനം.

ചെറിയ വരുമാനം.

വീട്ടിലുണ്ടാക്കായ സ്വാദിഷ്ടമായ ഭക്ഷണം വഴിയാത്രക്കാർക്ക് ചെറിയ വിലയ്ക്ക് വിൽക്കുന്നു. ഗൾഫിൽ നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്ന നിരവധി പ്രവാസി ചെറുപ്പക്കാരടക്കം ഒരു എളിയ ഉപജീവന മാർഗ്ഗമായി ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. അമ്പതോ നൂറോ പൊതി വിറ്റുപോയാൽ ഒരു 1000 രൂപ വരെ ലാഭമുണ്ടായേക്കാം. അതായത് ഒരു കുടുംബത്തിന് കഷ്ടി കഴിഞ്ഞു കൂടാനുള്ള ഒരു ചെറിയ വരുമാനം.

 സമീപനം ക്രൂരതയാണ്

സമീപനം ക്രൂരതയാണ്

വലിയ റസ്റ്റോറൻ്റ് ഉടമകൾക്ക് ഇക്കാര്യത്തിൽ പരാതി ഉണ്ടായേക്കാം, എന്നാൽ കോവിഡ് കാലത്ത് സാധാരണക്കാരൻ്റെ നിലനിൽപ്പിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. ഭക്ഷണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങൾ തീർച്ചയായും വേണം. പക്ഷേ അതിൻ്റെ പേരിൽ ജീവിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയും വേട്ടയാടുകയും ചെയ്യുന്ന സമീപനം ക്രൂരതയാണ്. പ്രത്യേകിച്ചും പാർശ്വവൽകൃതരായ ജനവിഭാഗങ്ങളോട്.

ഒടുവിലത്തെ ഉദാഹരണം

ഒടുവിലത്തെ ഉദാഹരണം

ഇന്ത്യയിലാദ്യമായി ട്രാൻസ്ജെൻഡർ നയം 2015ൽ രൂപീകരിച്ച സംസ്ഥാനമാണ് കേരളം. തുടർന്നു വന്ന സർക്കാരും ട്രാൻസ് വിഭാഗത്തിനായി നിരവധി പരിരക്ഷകൾ ഉറപ്പു നൽകിയിട്ടുണ്ട്. എന്നിട്ടും പോലീസ് അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങൾ എത്രമാത്രം മുൻവിധിയോടെയാണ് ജീവിക്കാൻ അക്ഷരാർത്ഥത്തിൽ കഷ്ടപ്പെടുന്ന ഈ സാധാരണ മനുഷ്യരോട് ഇടപെടുന്നത് എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് തൃപ്പൂണിത്തുറയിലേത്.

പൊതുസംവിധാനങ്ങൾക്ക് കഴിയണം

പൊതുസംവിധാനങ്ങൾക്ക് കഴിയണം

കൊച്ചിയിലെ പോലീസും സാമൂഹിക നീതി വകുപ്പും ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. ആഭ്യന്തര, സാമൂഹിക നീതി വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധ ഇക്കാര്യത്തിൽ പതിയണം. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കണം. അൽപ്പം കൂടി സെൻസിറ്റിവിറ്റിയോടെ ഇത്തരം വിഷയങ്ങളിലിടപെടാൻ നമ്മുടെ പൊതു സംവിധാനങ്ങൾക്ക് ഭാവിയിലെങ്കിലും കഴിയണം.

രേഖാമൂലം ആവശ്യപ്പെടും

രേഖാമൂലം ആവശ്യപ്പെടും

അതോടൊപ്പം, കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ട്രാൻസ് ജൻഡറുകളുടേയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഈ വിഷയം പരിശോധിക്കണമെന്നും ഇത്തരം ദുരനുഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ഉചിതമായ നിർദ്ദേശങ്ങൾ സർക്കാരിലേക്ക് സമർപ്പിക്കണമെന്നും അതിലെ അംഗമെന്ന നിലയിൽ സമിതി അധ്യക്ഷയോട് രേഖാമൂലം ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

ബിഹാറിൽ ട്വിസ്റ്റ് പ്രവചിച്ച് ടൈംസ് നൗ സർവ്വേ; നിതീഷിന് അമ്പരപ്പ്.. മഹാസഖ്യത്തിന് സീറ്റുകൾ ഇങ്ങനെ

നാക്കുപിഴയെങ്കിൽ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്; ഹരീഷ് പേരടി

'സിദ്ധിഖ് നേരത്തേ തങ്ങളോട് പറഞ്ഞിട്ടുണ്ട്', നടിയുടെ ആരോപണത്തിൽ ഇടവേള ബാബുവിന്റെ മറുപടി, വിവാദം

cmsvideo
  Viral Sankaran Question To CM Pinarayi Vijayan: Viral Video | Oneindia Malayalam

  English summary
  VT balram supports sajana shaji says will seek justice for them
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X