Get Updates
Get notified of breaking news, exclusive insights, and must-see stories!

ബല്‍റാമിന് ഇതാ ഓംബുഡ്സ്മാന്റെ ഉത്തരവ്... സ്കോര്‍ ചെയ്തത് ഐസക് തന്നെ

തൃത്താല/ ആലപ്പുഴ: തൃത്താലയിലെ കൃഷി ഓഫീസര്‍ ആയിരുന്ന വിപി സിന്ധുവിനെ ചിറ്റൂരിലേയ്ക്ക് സ്ഥലം മാറ്റിയത് സംബന്ധിച്ചാണ് തോമസ് ഐസക്കും വിടി ബല്‍റാമും തമ്മില്‍ ഫേസ്ബുക്കില്‍ 'യുദ്ധം' തുടങ്ങിയത്. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പോസ്റ്റ് യുദ്ധത്തില്‍ ഐസക് ബല്‍റാമിനേക്കാള്‍ ഏറെ മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തോമസ് ഐസക് പറഞ്ഞത് മുഴുവന്‍ കള്ളമാണെന്ന് പറഞ്ഞ ബല്‍റാമിന് മറുപടിയുമായി വന്‍ തെളിവുകളാണ് ഇപ്പോള്‍ നിരത്തപ്പെട്ടിരിയ്ക്കുന്നത്. മരംമുറി കേസില്‍ കൃഷി ഓഫീസര്‍ കുറ്റക്കാരിയാണെന്ന് സ്ഥാപിയ്ക്കാന്‍ ബല്‍റാം ഉയര്‍ത്തിക്കാണിച്ച രേഖകളേക്കാള്‍ ശക്തമായ രേഖകളാണ് ഇപ്പോള്‍ ഐസക്കിന്റെ കൈയ്യില്‍ ഉള്ളത്.

ഇനി എന്തായിരിയ്ക്കും ബല്‍റാം ചെയ്യുക? ഫേസ്ബുക്ക് യുദ്ധം അവസാനിപ്പിയ്ക്കുമോ, അതോ തുടരുമോ... അതും അല്ലെങ്കില്‍ നിരുപാധികം മാപ്പ് പറയുമോ?

ബല്‍റാമിന്റെ വാദം

ബല്‍റാമിന്റെ വാദം

മരംമുറി കേസില്‍ കൃഷി ഓഫീസര്‍ വിപി സിന്ധു കുറ്റക്കാരിയാണെന്ന് സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു ബല്‍റാമിന്റെ വാദം. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ബല്‍റാം ഫേസ്ബുക്കില്‍ ഇട്ടിരുന്നു.

ഐസക്കിന്റെ ചോദ്യം

ഐസക്കിന്റെ ചോദ്യം

മരംമുറി വിഷയത്തില്‍ ഓംബുഡ്‌സ്മാന് പരാതി നല്‍കിയ കാര്യം ബല്‍റാമിന് അറിയില്ലേ എന്നായിരുന്നു ഐസക്കിന്റെ ചോദ്യം.

രേഖവരട്ടേ...

രേഖവരട്ടേ...

വെറുതേ പറഞ്ഞാല്‍ പോര, രേഖ വേണം എന്നായിരുന്നു ബല്‍റാം ഇതിനോട് പ്രതികരിച്ചത്. ഓംബുഡ്‌സ്മാന് പരാതി നല്‍കിയ കാര്യം അറിയില്ലെന്നും ബല്‍റാം പറഞ്ഞിരുന്നു.

ഇതാണ് ആ രേഖ

ഇതാണ് ആ രേഖ

ഒടുവില്‍ ഓംബുഡ്‌സ്മാന് നല്‍കി പരാതിയിലുണ്ടായ തീര്‍പ്പിന്റെ വിവരങ്ങള്‍ ഇതാ പുറത്ത് വന്നിരിയ്ക്കുന്നു. മരംമുറി കേസില്‍ ബല്‍റാം ഉന്നയിച്ച ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് ഈ രേഖകള്‍ സൂചിപ്പിയ്ക്കുന്നത്.

രാഷ്ട്രീയ പ്രേരിതം

രാഷ്ട്രീയ പ്രേരിതം

മരം മുറി കേസിലെ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതം ആണെന്ന് കണ്ടെത്തിയ ഓംബുഡ്‌സ്മാന്‍ പരാതി തന്നെ തള്ളുകയായിരുന്നു.

കൃത്രിമമില്ല

കൃത്രിമമില്ല

കൃഷി വകുപ്പിന്റെ സ്ഥലത്തെ മരം മുറിച്ചതില്‍ ഒരു കൃത്രിമവും നടന്നിട്ടില്ല. അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് മരം മുറിച്ചത് എന്നാണ് ഐസക്കിന്റെ വാദം.

അപ്പോള്‍ എന്താണ് പ്രശ്‌നം

അപ്പോള്‍ എന്താണ് പ്രശ്‌നം

കൃഷി ഓഫീസര്‍ സിന്ധുവിനെ സ്ഥലം മാറ്റാനുള്ള യഥാര്‍ത്ഥ കാരണം എന്തായിരുന്നു എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം. അതില്‍ ബല്‍റാമിന് എന്തെങ്കിലും താത്പര്യമുണ്ടായിരുന്നോ?

വ്യക്തി വൈരാഗ്യം?

വ്യക്തി വൈരാഗ്യം?

തന്റെ ആദ്യത്തെ പോസ്റ്റ് മുതല്‍ കൃഷി ഓഫീസറോട് എന്തോ വ്യക്തി വൈരാഗ്യമുള്ളതുപോലെയാണ് ബല്‍റാം പ്രതികരിച്ചിരുന്നത് എന്നാണ് ഐസക്കിനെ പിന്തുണയ്ക്കുന്നവര്‍ ആരോപിയ്ക്കുന്നത്.

ഇതാ ഐസക്കിന്റ പോസ്റ്റ്

ഓംബുഡ്‌സ്മാന്‍ ഉത്തരവിന്റെ പകര്‍പ്പുമായി ഐസക്കിന്റെ പോസ്റ്റ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+