'വിക്കിപീഡിയ കോപ്പിയടിച്ചത് കണ്ടുപിടിച്ചവർക്കെതിരെ യുദ്ധം', എം സ്വരാജിനെ ട്രോളി വിടി ബൽറാം
കോട്ടയത്ത് മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ ദാരുണമായി മരണപ്പെട്ടതിനെ കുറിച്ച് നിലപാടുകളുടെ രാജകുമാരനായ എം സ്വരാജ് പ്രതികരിക്കാത്തത് എന്തെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം. ഇതേക്കുറിച്ചൊന്നും അറിയാത്ത മട്ടിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം തന്റെ തട്ടകമായ യൂട്യൂബിൽ ചെന്ന് സ്വരാജ് വീഡിയോ ചെയ്യുകയാണ് എന്നും ബൽറാം കുറ്റപ്പെടുത്തി.
പുസ്തകത്തിൽ വിക്കിപീഡിയ കോപ്പിയടിച്ചത് കണ്ടുപിടിച്ചവർക്കെതിരെ സ്വരാജ് യൂട്യൂബിലും ഫേസ്ബുക്കിലും യുദ്ധം നടത്തുകയാണ് എന്നും ബൽറാം പരിഹസിച്ചു. സ്വന്തം ഈഗോയിൽ മാത്രം അഭിരമിക്കുന്ന ഒരാളാണോ സ്വരാജ് എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിടി ബൽറാം ചോദിക്കുന്നു.

ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലായതിനേക്കുറിച്ച് കേരളം ചർച്ച ചെയ്ത് തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. എം. സ്വരാജിന്റെ ഒരു കടുത്ത ഫാൻ തന്നെയാണ് ആരോഗ്യ വകുപ്പിലെ സിസ്റ്റത്തിനെതിരെ ഗുരുതരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്. നാട് മുഴുവൻ അതിനെ ശരിവച്ച് അഭിപ്രായം പറഞ്ഞു. മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയുമടക്കുള്ള ആളുകൾക്ക് വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നു. വൈകിയെങ്കിലും ചില നടപടികളും സ്വീകരിക്കേണ്ടി വന്നു.
ഇന്നിതാ കോട്ടയത്ത് മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് ഒരു സാധു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. കേരളം മുഴുവൻ അതിനേക്കുറിച്ച് പ്രതികരിക്കുന്നു. സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണ് അപകട കാരണം എന്ന് വ്യക്തമാവുന്നു. ആരോഗ്യ വകുപ്പിലെ നിലവിലെ സിസ്റ്റത്തെ ഇനിയും ഇങ്ങനെ വച്ചുപൊറുപ്പിക്കരുതെന്ന് നാട് ഒന്നിച്ചു പറയുന്നു.
എന്നിട്ടും എം സ്വരാജ് എന്ന പരന്ന വായനക്കാരനായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ അതേക്കുറിച്ചൊന്നും അറിഞ്ഞ മട്ടില്ല. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അദ്ദേഹം വീണ്ടും സ്വന്തം തട്ടകമായ യൂട്യൂബിൽ മടങ്ങിയെത്തി വീഡിയോസ് ചെയ്യുന്നു. മീഡിയാ വണ്ണിനെതിരെ എന്ന പേരിൽ തന്റെ വിക്കീപീഡിയ കോപ്പിയടി കണ്ടുപിടിച്ചവർക്കെതിരെ യൂട്യൂബിലും ഫേസ്ബുക്കിലും യുദ്ധം നടത്തുന്നു. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച ഒരുപക്ഷേ ഇന്ത്യയിലെ ഏക ബിജെപി ഇതര രാഷ്ട്രീയ നേതാവായ, അങ്ങേയറ്റത്തെ പരപുച്ഛത്തോടെ മാത്രം മറ്റുള്ളവരേക്കുറിച്ച് സംസാരിച്ചു ശീലമുള്ള, അദ്ദേഹം ഇപ്പോൾ തനിക്ക് നേരെയുള്ള ട്രോളുകളേക്കുറിച്ചും പരിഹാസത്തേക്കുറിച്ചുമൊക്കെ ദയനീയഭാവത്തിൽ പരാതി പറയുന്നു.
ഇങ്ങനെ സ്വന്തം ഈഗോയിൽ മാത്രം അഭിരമിക്കുന്ന ഒരാളാണോ ഇദ്ദേഹം! നാട്ടിൽ സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും ഇദ്ദേഹത്തെ ഇപ്പോഴും അലട്ടുന്നില്ലേ? വലിയ വലിയ വിഷയങ്ങളിൽ മാത്രം ചതുരവടിവിൽ നീട്ടിപ്പരത്തി അഭിപ്രായം പറഞ്ഞാൽ മതി എന്നാണോ? "നിലപാടുകളുടെ രാജ്കുമാർ" എന്ന് നിലമ്പൂരിൽ അണികൾ ഫ്ലക്സ് വച്ച് പുകഴ്ത്തിയ ഇദ്ദേഹം ഇത്ര സെൽഫ് ഒബ്സെസ്ഡ് ആയി മാറുന്നത് സത്യത്തിൽ എന്തൊരു കഷ്ടമാണ്! അതും ഇന്നത്തേത് പോലുള്ള ദിവസങ്ങളിൽ!
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications