കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിക്ക് കഴിയാത്ത വാഗ്ദാനം' നടപ്പാക്കിയ സുരേഷ് ഗോപിക്ക് അഭിന്ദനം അറിയിച്ച് വിടി ബല്‍റാം

  • By
Google Oneindia Malayalam News

അധികാരത്തില്‍ ഏറിയാല്‍ 15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തള്ളി തരുമോയെന്നായിരുന്നു കഴിഞ്ഞ ദിവസം തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവന. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇപ്പോള്‍ നടന്‍ സുരേഷ് ഗോപിയെ അതേ നാണയത്തില്‍ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ വിടി ബല്‍റാം. തന്‍റെ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് സുരേഷ് ഗോപിയെ എംഎല്‍എ പരിഹസിച്ചത്.

<strong>'രേവതി, പൂര്‍ണിമ, ഊര്‍വ്വശി, സുഹാസിനി,.. മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ" title="'രേവതി, പൂര്‍ണിമ, ഊര്‍വ്വശി, സുഹാസിനി,.. മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ"" />'രേവതി, പൂര്‍ണിമ, ഊര്‍വ്വശി, സുഹാസിനി,.. മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ"

sureshvt-155

'മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങൾ' എന്നായിരുന്നു വിടി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്‍റെ പരിഹാസം.

<strong>മോദി തന്നെ 'ഹീറോ'! കാവിക്കോട്ട ഇളക്കാന്‍ രാഹുലിനും പ്രിയങ്കയ്ക്കും ആകില്ല! സര്‍വ്വേ ഫലം</strong>മോദി തന്നെ 'ഹീറോ'! കാവിക്കോട്ട ഇളക്കാന്‍ രാഹുലിനും പ്രിയങ്കയ്ക്കും ആകില്ല! സര്‍വ്വേ ഫലം

പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ കേരളത്തിന് നികുതി ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് സുരേഷ് ഗോപി വെട്ടിച്ചത്. ഈ സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ക്രൈംബ്രാഞ്ച് സംഘം സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു.

<strong>'ആദിവാസി കുരങ്ങ്', സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയെ ആക്ഷേപിച്ച് പോസ്റ്റ്! പ്രതിഷേധം</strong>'ആദിവാസി കുരങ്ങ്', സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയെ ആക്ഷേപിച്ച് പോസ്റ്റ്! പ്രതിഷേധം

സുരേഷ് ഗോപിയുടെ കാര്‍ ഓഡി ക്യു 7 വാഹനം പോണ്ടിച്ചേരിയില്‍ ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുക ആയിരുന്നെങ്കുല്‍ 15 ലക്ഷം രൂപയോളം നികുതി ഇനത്തില്‍ അടക്കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയില്‍ നികുതി ഒന്നര ലക്ഷം രൂപ മാത്രമേ ഉള്ളൂ.
പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

English summary
vt balram trolls suresh gopi in facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X