Get Updates
Get notified of breaking news, exclusive insights, and must-see stories!

'ട്രോള്‍ അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ടു, പിന്‍വലിക്കുന്നു'; തൊലിക്കട്ടി പോസ്റ്റ് ബല്‍റാം പിന്‍വലിച്ചു

തിരുവനന്തപുരം: കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് പിന്‍വലിച്ച് മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ വി ടി ബല്‍റാം. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് പിന്‍വലിക്കുന്നതെന്ന് മറ്റൊരു പോസ്റ്റില്‍ ബല്‍റാം പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സിദ്ധരാമയ്യയ്‌ക്കൊപ്പവും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി കെ ശിവകുമാറിനൊപ്പവും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ബല്‍റാം ആദ്യ പോസ്റ്റ് പങ്കുവച്ചത്. ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെയും തൊലിക്കട്ടി എന്നായിരുന്നു ബല്‍റാം കുറിച്ചത്.

vt balram

ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറാലായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ബല്‍റാം മറ്റൊരു പോസ്റ്റില്‍ ഇത് പിന്‍വലിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. കര്‍ണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിന്‍വലിക്കുകയാണ്. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിതെന്ന് ബല്‍റാം പറഞ്ഞു.

കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം നേതൃത്ത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ. കര്‍ണാടക തെരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സി പി എമ്മിന്റെ നേതൃത്വത്തിന് തുടര്‍ന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ബല്‍റാമിന്റെ വാക്കുകളിലേക്ക്....

കര്‍ണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിന്‍വലിക്കുകയാണ്. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരിക്ക് നേതൃത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാന്‍ ഇക്കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിന് തുടര്‍ന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം നേതൃത്ത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.

അതേസമയം, കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗേലേട്ടാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപപ്രതിജ്ഞ ചെയ്തത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അടക്കമുളള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും വിവിധ ബിജെപി ഇതര മുഖ്യമന്ത്രിമാരും അടക്കമുളളവര്‍ സത്യപ്രതിജ്ഞയ്ക്ക് സന്നിഹിതനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+