കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈക്കില്ലേല്‍ കഞ്ഞിവെക്കാന്‍ ആകില്ലെന്ന്.. ഒരു ലൈക്ക് തേടാന്‍ സഹായിക്കണം! ബ്ലീസ് എന്ന് വിടി ബല്‍റാം

  • By Desk
Google Oneindia Malayalam News

മെഡിക്കല്‍ ഓര്‍ഡിനന്‍സിന് പിന്തുണ നല്‍കിയ വിടി ബല്‍റാമിനെതിരെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന മുറുമുറുപ്പിന് അവസാനമായിട്ടില്ല. വിദ്യാഭ്യാസ കച്ചവടത്തെ പിന്തുണയ്ക്കുന്നതാണ് ബില്‍ എന്ന് വ്യക്തമാക്കിയായിരുന്നു വിടി സഭയിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. ഇതോടെ പാര്‍ട്ടിക്ക് അതീതമായി ജനങ്ങളോടൊപ്പം എന്ന ഇമേജ് സൃഷ്ടിക്കാന്‍ വിടിക്ക് കഴിഞ്ഞു. സമൂഹ്യമാധ്യമങ്ങളിലടക്കം മറ്റു പാര്‍ട്ടികളില്‍ ഉള്ളവര്‍ പോലും വിടിയെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. തുടര്‍ന്ന് വിടിയെ പിന്തുണച്ചും എതിര്‍ത്തും കോണ്‍ഗ്രസില്‍ തന്നെ ചേരി തിരിഞ്ഞ് വാദങ്ങള്‍ ഉയര്‍ന്നു. യുവഎംഎൽഎമാരായ കെഎസ് ശബരീനാഥനും റോജി എം ജോണും ബൽറാമിനെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരുന്നു. അതേസമയം കെസി വേണുഗോപാലും വിഎം സുധീരനും ബെന്നി ബെഹനാനും അടക്കമുള്ളവർ ബൽറാമിനെ പിന്തുണയ്ക്കുകയുമുണ്ടായി.

നാണം കെട്ട് കോണ്‍ഗ്രസ്

നാണം കെട്ട് കോണ്‍ഗ്രസ്

ഓര്‍ഡിനന്‍സിന്റെ നിയമസാധുതയില്‍ കോടതി സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബില്‍ പരിഗണിക്കരുതെന്നും അത് പച്ചയായി വിദ്യാഭ്യാസ കച്ചവടത്തെ പിന്തുണയ്ക്കുന്നതാണെന്നുമായിരുന്നു ബല്‍റാം നിയമസഭയില്‍ വാദിച്ചത്. തുടര്‍ന്ന് വിടി വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സുപ്രീം കോടതി വിധിയിൽ തിരിച്ചടി കിട്ടി ഭരണ-പ്രതിപക്ഷങ്ങൾ നാണം കെട്ടപ്പോൾ വിടി പിന്നെയും താരമായി.ഇതോടെ യുവ എംഎല്‍എമാര്‍ വിടിക്കെതിരായി. നിലവില്‍ നിയമസഭ പാസാക്കിയ മെഡിക്കല്‍ പ്രവേശന ബില്‍ ഗവര്‍ണര്‍ ഒപ്പിടാതെ തിരിച്ചയച്ചു. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടായ നാണക്കേടിനെ മറികടക്കാന്‍ വിടിയെ വിടാതെ പിടിച്ചിരിക്കുകയാണ്.

ലൈക്കീക ദാഹം

ലൈക്കീക ദാഹം

സ്വന്തം ഇമേജ് സംരക്ഷിക്കാനായി പാര്‍ട്ടിയെ ഒറ്റികൊടുക്കുന്നത് ശരിയായ നടപടിയല്ലെന്ന വാദമായിരുന്നു എംഎല്‍എമാരായ ശബരീനാഥും റോജി ജോണും ഉയര്‍ത്തിയത്. ചുമ്മാ സോഷ്യല്‍ മീഡിയയില്‍ ആളാവാനുള്ള ശ്രമം എന്നും ഇരുവരും വിമര്‍ശിച്ചു. ഇത്രയും കാലം ബില്ലിനെതിരെ ശബ്ദം ഉയര്‍ത്താതെ അവാസന ദിവസം ബോട്ടില്‍ നിന്ന് ചാടുന്നതല്ല കട്ട ഹീറോയിസം എന്നായിരുന്നു ശബരിനാഥിന്‍റെ പ്രതികരണം. മാനുഷിക പരിഗണന നൽകികൊണ്ട് യു ഡി എ ഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോൾ എതിർക്കുന്ന മാന്യൻമാർ ഇത്രയും കാലം ഏത് സമാധിയിൽ ആയിരുന്നു? വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഉന്നയിച്ച് ചർച്ച ചെയ്യാതെ 'അവസരം' നോക്കി പൊതു സമൂഹത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി 'ഞാൻ മാത്രം മാന്യൻ', മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാർക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന 'ആദർശ രാഷ്ട്രീയത്തോട് ' അശേഷം താൽപര്യമില്ല എന്നായിരുന്നു റോജിയുടെ പ്രതികരണം.

ലൈക്ക് തെണ്ടാനുള്ള 'പച്ച' മനുഷ്യന്‍റെ ശ്രമം

ലൈക്ക് തെണ്ടാനുള്ള 'പച്ച' മനുഷ്യന്‍റെ ശ്രമം

'ലൈക്കീ'ക ദാഹം എന്ന് ആക്ഷേപിച്ചവര്‍ക്ക് പരോക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് വിടി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
പച്ച നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച തന്‍റെ ചിത്രം കവര്‍ ഫോട്ടായാക്കി ‘ലൈക്ക്‌ തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്‍റെ എളിയ പരിശ്രമമാണ്‌, മൊത്തം ഷോ ഓഫാണ്‌, സഹായിക്കണം ബ്ലീസ്‌...'എന്ന കുറിപ്പാണ് വിടി ഇതിന് താഴെ പങ്കുവെച്ചത്. ഒരു മണിക്കൂറിനകം നാലായിരത്തോളം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. നേരത്തെ ലൈക്ക് ചിഹ്നം മാത്രം പങ്കുവെച്ച് വിടി തന്‍റെ സഹപാര്‍ട്ടിക്കാരെ വേണ്ടവിധത്തില്‍ ട്രോളിയിരുന്നു. ഇതിനും വന്‍ പിന്തുണ തന്നെയാണ് തൃത്താലയുടെ സ്വന്തം ഇരട്ടചങ്കന്‍ നേടിയത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

<strong></strong>വിടി ബല്‍റാമിന്‍റേത് 'ലൈക്കി'കദാഹം.. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി' മാന്യന്‍' പട്ടം ചമയരുത്!വിടി ബല്‍റാമിന്‍റേത് 'ലൈക്കി'കദാഹം.. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി' മാന്യന്‍' പട്ടം ചമയരുത്!

ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം! അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസംബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം! അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം

English summary
vt balrams facebook post against congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X