Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡോവാദി ബല്‍രാമാ... വിടി ബല്‍റാമിനെ ഭിത്തിയില്‍ ഒട്ടിച്ച് സോഷ്യല്‍മീഡിയ... പച്ചത്തെറിയും ഉപദേശവും!!

പീഡോഫീലിയയെ വെള്ളപൂശുന്ന ഫേസ്ബുക്ക് പോസ്റ്റിന് ലൈക്ക് അടിച്ച് പിന്തുണ അറിയിച്ച വിടി ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നു. ബാലപീഡികര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന രീതിയിലുള്ള ഇടപെടലുകള്‍ വിടിയുടെ ഭാഗത്ത് നിന്ന് മുന്‍പും ഉണ്ടായിട്ടുണ്ടെന്നതിനാല്‍ ഒരു ദയാദാക്ഷിണ്യവും ഇല്ലാത്ത തെറിവിളികളും പരിഹാസവും വിമര്‍ശനവുമാണ് വിടിക്കെതിരെ ഉയരുന്നത്.

എകെജിയെ വരെ ബാലപീഡകനെന്ന് വിളിച്ച് അപമാനിച്ച തൃത്താലയുടെ രാജാവിനെതിരെ പ്രമുഖരടക്കമുള്ളവരാണ് രംഗത്തെത്തിയത്. കൊച്ചുപിള്ളേരെ കുറിച്ചുള്ള സെക്സിനെ കുറിച്ച് പറയുമ്പോള്‍ മാത്രം എന്താണ് വിടി ലൈക്കടിക്കുന്തെന്നും വിടിയൊക്കെ തല്ലി കൊല്ലേണ്ട കേസാണെന്നുമാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ കുറിച്ചത്.

വിചിത്രവാദം

വിചിത്രവാദം

ബാലപീഡകരെ വെള്ളപൂശുന്ന തരത്തില്‍ പിടി ജാഫര്‍ എന്നയാളിട്ട പോസ്റ്റിനാണ് വിടി ബല്‍റാം ലൈക്ക് അടിച്ചത്. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പോസ്റ്റ് താന്‍ ലൈക്ക് അടിച്ചു എന്നതിനര്‍ത്ഥം താന്‍ അതിനെ ഫോളോ ചെയ്യുന്നുണ്ടെന്ന് മാത്രമാണെന്നും മറിച്ച് പോസ്റ്റ് ഷെയര്‍ ചെയ്താലേ താന്‍ ആ പോസ്റ്റിലെ ഉള്ളടകത്തെ അംഗീകരിക്കുന്നതായി കണക്കാക്കേണ്ടതുള്ളൂവെന്നുമായിരുന്നു വിടി പറഞ്ഞത്. എന്നാല്‍ വിശദീകരണ പോസ്റ്റിന് പൊങ്കാലയുടെ പൂരമാണ്.

പീഡോ വാദി

പീഡോ വാദി

കുഞ്ഞുങ്ങളുടെയും കുഞ്ഞുങ്ങളോടുള്ളതുമായ ലൈംഗിക വാസനയെ 'നോർമലൈസ് ' ചെയ്യുന്ന വാദത്തെ ലൈക്ക് ചെയ്ത ബൽറാം എന്റെ കണ്ണിൽ പീഡോ വാദിയാണ് എന്നാണ് പിഎം മനോജ് കുറിച്ചത്.ഞാൻ അംഗീകരിക്കുകയും കൂടുതൽ ആളുകൾ കാണണം എന്നാഗ്രഹിക്കുകയും ചെയ്യുന്ന പോസ്റ്റുകൾക്കാണ് എന്റെ ലൈക്ക്. ലൈക്ക് ചെയ്യുക എന്നാൽ ഇഷ്ടപ്പെടുക എന്നതാണ് ഇതുവരെ പഠിച്ച അർത്ഥം. ഇത്തരം മനോ വൈകല്യമുള്ളവരെ ചികിത്സിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയാറാകണം. ഇതു പറയുന്നതിന്റെ പേരിൽ എന്നെ സംഘി എന്നു വിളിക്കുന്ന ബൽറാം ഭക്തരോട് '' പോയി പണി നോക്ക് " എന്നേ മറുപടിയുള്ളൂ ബൽറാമിന്റേത് രോഗാവസ്ഥയാണെന്ന് സാമാന്യബുദ്ധിയുള്ള കോൺഗ്രസുകാർ മനസ്സിലാക്കുമെന്നും വേണ്ടതു ചെയ്യുമെന്നും കരുതുന്നുവെന്നും മനോജ് കുറിച്ചു.

ചെളിപറ്റും

ചെളിപറ്റും

വീണിടത്ത് ഉരുണ്ട് കൂടുതല്‍ ചളിപറ്റിക്കരുതെന്നായിരുന്നു ഇന്‍ഫോ ക്ലിനിക്ക് അംഗവും ജോക്ടറുമായ ജിനേഷ് പിഎസ് കുറിച്ചത്.ഹലോ മിസ്റ്റർ ബലരാമൻ, പോസ്റ്റിൽ ലൈക്കടിച്ചാൽ ചർച്ചകൾ ഫോളോ ചെയ്യാൻ പറ്റില്ലലോ.
ചർച്ചകൾ ഫോളോ ചെയ്യണമെങ്കിൽ പോസ്റ്റിൽ ഫോളോ ഓപ്ഷൻ അമർത്തണം, അല്ലെങ്കിൽ എന്തെങ്കിലും കമന്റെഴുതണം. എന്താ, അങ്ങനെയല്ലേ ? എന്നും പോസ്റ്റില്‍ പറയുന്നു.

തല്ലികൊല്ലണം

തല്ലികൊല്ലണം

എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രൂക്ഷമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്. ഇത്തരക്കാരെ അടിച്ചുകൊല്ലേണ്ടതാണ്, എന്നാല്‍ നിയമവ്യവസ്ഥ അതിന് അനുവദിക്കുന്നില്ല എന്നദ്ദേഹം തുറന്നുപറഞ്ഞു. കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്ത് ബാലപീഡനവും അതിനെ അനുകൂലിക്കുകയും ലൈക്കടിക്കുകയും ചെയ്യുന്ന ബാലകറാമാണെന്നും എന്‍എസ് പറഞ്ഞു.

ഊര്‍ജ്ജം പകരുന്നത്

ഊര്‍ജ്ജം പകരുന്നത്

ബാല പീഡകര്‍ക്ക് ഊര്‍ജ്ജം പകരുന്ന പ്രവൃത്തിയാണ് വിടി ചെയ്തതെന്ന് അധ്യാപിക ദീപ നിശാന്ത് പറഞ്ഞു. സ്വാഭാവിക ലൈംഗികതയെ സാധാരണീകരിക്കുന്നതില്‍ ഒരാള്‍ക്കും വിയോജിപ്പില്ല. ജാഫര്‍ ചെയ്തത് അതല്ല. ട്രാന്‍സും കുട്ടികളുമൊക്കെ നോ പറഞ്ഞാല്‍ തീരുന്ന പ്രശ്നമല്ല അവര്‍ അനുഭവിക്കുന്ന സാമൂഹിക സംഘര്‍ഷം. ഒറ്റപെടലിന്‍റേയും അന്യവത്കരണത്തിന്‍റേയും തടലറയില്‍ അകപ്പെട്ട ഒരു കമ്യൂണിറ്റിയുടെ അതിജീവന ശ്രമങ്ങളെ പരിഹസിക്കുകയാണ് ജാഫറിനെ പോലുള്ളവര്‍ ചെയ്യുന്നത്. അതിനെ ലൈക്കടിച്ച് പ്രോത്സാഹിപ്പിച്ച് അത്തരം വ്യക്തികള്‍ക്ക് വിസിബിലിറ്റി ഒരുക്കി കൊടുക്കുന്നത് ഒരു ജനപ്രതിനിധി കൂടിയാകുമ്പോള്‍ അത്ര നിസാരമല്ലെന്നും ദീപ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+