Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്ക് അഭിവാദ്യമർപ്പിച്ച് വിടി ബൽറാം; കലക്ടറെ മാറ്റിയതിന് മുഖ്യമന്ത്രിക്ക് പരിഹാസം!!

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമർപ്പിച്ച് വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ പ്രതികരിച്ചാണ് വിടി ബല്‍റാം എംഎല്‍എയുടെ പോസ്റ്റ്. സര്‍ക്കാര്‍ ആര്‍എസ്എസിന് ഒപ്പമുള്ളതുകൊണ്ടാണ് ഈ നടപടിയെന്നാണ് ബല്‍റാമിന്റെ ആരോപണം.

ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂവെന്നും ബല്‍റാം പിണറായിയെ പരിഹസിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് സ്‌കൂളില്‍ പതാകയുയര്‍ത്തിയ സംഭവം വിവാദമായി 24 മണിക്കൂറിനുള്ളില്‍ പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയതിനെയാണ് ബൽറാം പരിഹസിച്ചത്.

VT Balram

പാലക്കാട് കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കളക്ടറുടെ വിലക്ക് ലംഘിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ മോഹന്‍ ഭഗവത് ദേശീയ പതാകയുയര്‍ത്തിയത്. ഭഗവത് പതാകയുയർത്തിയത് വൻ വിവദാമാകുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കലക്ടറെ സ്ഥലം മാറ്റിയത്. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് പാലക്കാട് അടക്കം അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റാന്‍ തീരുമാനമുണ്ടായത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലാണ് പുതിയ കളക്ടര്‍ ഉത്തരവാദിത്വമേറ്റെടുക്കുക. ഡോ. വാസുകി തിരുവനന്തപുരം ജില്ലാ കളക്ടറാവുമ്പോള്‍ ടിവി അനുപമ ആലപ്പുഴ ജില്ലാ കളക്ടറാവും. കൊല്ലത്ത് എസ് കാര്‍ത്തികേയനും കോട്ടയത്ത് നവ്‌ജ്യോത് ഖോസും കളക്ടര്‍മാരാവും. പാലക്കാട് സുരേഷ് ബാബുവിനെയാണ് ജില്ലാ കളക്ടറായി നിയമിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+