രാഹുല്‍ ഈശ്വര്‍ മഹാത്മാഗാന്ധിയുടെയൊക്കെ പേര് പറയുന്നത് എന്തൊരു കോമഡിയാണ്!തേച്ചൊട്ടിച്ച് വിടി ബല്‍റാം
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ആദ്യം അനുകൂല നിലപാട് വ്യക്തമാക്കുകയും പാര്‍ട്ടി മറുകണ്ടം ചാടിയപ്പോള്‍ പോസ്റ്റ് മുക്കുകയും ചെയ്തയാളാണ് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പാര്‍ട്ടി കളം മാറിയതോടെ പിന്നീട് ശബരിമല വിഷയത്തില്‍ കമാന്ന് ഒരക്ഷരം വിടി ബല്‍റാം പറഞ്ഞിട്ടില്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിടിയെ പലരും ട്രോളി.
എന്നാല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രാഹുല്‍ ഈശ്വറിനെ അനുകൂലിച്ച് രംഗത്തെത്തിയതോടെ വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് വാളില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധിയാണ് ആണ് അല്ലാതെ രാഹുല്‍ ഈശ്വര്‍ അല്ല തങ്ങളുടെ നേതാവ് എന്നായിരുന്നു വിടിയുടെ പ്രസ്താവന. എന്നാല്‍ ഇതോടെ വിടി ബല്‍റാമിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍ എത്തി.

മഹാത്മാ ഗാന്ധിയാണ് നേതാവ്
രാഹുൽ ഗാന്ധി, രാഹുൽ ഈശ്വർ അല്ല | മഹാത്മാ ഗാന്ധി ആണ് നമ്മുടെ നേതാവ് - ( 1 Point, 30 Seconds )
** 'സഖാവ്' സിനിമയിലെ നിവിൻ പോളിയുടെ ലൂക്കിനെക്കാൾ സുന്ദരനായ, മികച്ച ബുദ്ധിജീവി ആയ ശ്രീ VT Balram നു മറുപടി ** നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരുടെയടക്കം ഇന്ത്യയുടെ നേതാവ് - മഹാത്മാ ഗാന്ധിയാണ്

'ബുദ്ധിജീവിക്കളും, 'പുരോഗമനവാദികളും'
1) പ്രിയപ്പെട്ട ശ്രീ VT Balram ജി -- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും (ബിജെപി), ശ്രീ രാഹുൽ ഗാന്ധി (കോൺഗ്രസ്സ്) ഒക്കെ വലിയ നേതാക്കളാണ്. ഊർജസ്വലനും സ്വതന്ത്ര നിലപാടുകളും ആയുള്ള ബൽറാം ജിയെ പോലുള്ളവർ 'ബുദ്ധിജീവിക്കളും, 'പുരോഗമനവാദികളും' ഒക്കെ ആണ്.

ഭക്തര്‍
പക്ഷെ ഞങ്ങൾ, ഞാൻ അടങ്ങുന്ന ഞങ്ങൾ, ലക്ഷകണക്കിന് സാധാരണ ഭക്തർ അയ്യപ്പനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന വിശ്വാസികളാണ്. ജനാധിപത്യം Arm Chaired Intellectuals & Philosophers ന്റെ മാത്രമല്ല .. എരിവെയിലത്തും പെരുമഴയത്തും പ്രാർത്ഥിക്കുന്ന, പ്രവർത്തിക്കുന്ന, നാമ ജപ ഘോഷ യാത്രക്ക് പോകുന്ന ഞങ്ങളുടെയും, ഞങ്ങളുടെ അമ്മമാരുടെയും കൂടെയാണ്.

പ്രതിരോധിക്കുകയാണ് ലക്ഷ്യം
ബഹു ഭൂരിപക്ഷം ജനങ്ങളും ; ജാതി, മത, രാഷ്ട്രീയ വിഭാഗങ്ങളും ഞങ്ങളെ സഹായിക്കുന്നത് ഞങ്ങളുടെ മുത്തശ്ശിമാരുടെ പ്രാർത്ഥന ആണ്.
ഒരു യഥാർത്ഥ ഹിന്ദു ആയ, ശ്രീ രാമ ഭക്തൻ ആയ, ബഹുസ്വരത വാദിയായ മഹാത്മാ ഗാന്ധിയാണ് ഞങ്ങളുടെ പാത, സർവ മത സാഹോദര്യം ലോകത്തെ പഠിപ്പിച്ച മണികണ്ഠ അയ്യപ്പ സ്വാമിയുടെ ക്ഷേത്രം, എല്ലാ ആരാധനാലയങ്ങളും 'നിരീശ്വരവാദികൾ, അവിശ്വാസികൾ' അതിക്രമിച്ചു തകർക്കുന്നതിന് പ്രതിരോധിക്കുന്നതാണ് ലക്‌ഷ്യം. സഹായം താഴ്‌മയായി അഭ്യർഥിക്കുന്നു.

പ്ലീസ് നോട്
(Note Pls - ശ്രീ VT Balram സിനിമ താരങ്ങളെ കാൾ സുമുഖൻ ആയതു കൊണ്ടാണ്, നിവിൻ പോളിയുടെ ലൂക്കിനെക്കാൾ നല്ല ലുക്ക് ആയതു കൊണ്ടാണ് 'സഖാവ്' സിനിമയുടെ കാര്യം സൂചിപ്പിച്ചതു. അല്ലാതെ അങ്ങേയ്ക്കു 'ഇടതു പുരോഗമന ലിബറൽ' ചായ്‌വ് ഉണ്ട് എന്ന ആരോപണം ഉള്ളത് കൊണ്ടല്ല ), എന്നാണ് രാഹുല്‍ പറഞ്ഞത്.എന്നാല്‍ രാഹുലിന് ചുട്ടമറുപടിയാണ് വിടി നല്‍കിയിരിക്കുന്നത്.

മാര്‍ഗവും പ്രധാനം
ലക്ഷ്യം മാത്രമല്ല മാർഗ്ഗവും ശുദ്ധമായിരിക്കണം എന്നതാണ് മഹാത്മാഗാന്ധിയുടെ ദർശനങ്ങളുടെ അടിത്തറ എന്നതെങ്കിലും മനസ്സിലാക്കൂ രാഹുൽ ഈശ്വർ. ശബരിമലയിൽ സ്ത്രീകൾ കയറാൻ പാടില്ല എന്ന നിങ്ങളുടെ കാഴ്ചപ്പാട്, അതെത്ര പിന്തിരിപ്പനായാലും, വച്ചുപുലർത്താൻ നിങ്ങൾക്ക് അവകാശമുണ്ട്.

എത്ര കോമഡിയാണ്
എന്നാൽ പരിപാവനമെന്ന് യഥാർത്ഥ വിശ്വാസികൾ അടിയുറച്ച് വിശ്വസിക്കുന്ന സന്നിധാനത്ത് രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും അപ്പിയിട്ടും അശുദ്ധി സൃഷ്ടിച്ച് കാര്യം നേടിയെടുക്കാനുള്ള പ്ലാൻ ബിയും സി യുമൊക്കെയായി നടക്കുന്ന രാഹുൽ ഈശ്വർ മഹാത്മാഗാന്ധിയുടെ ഒക്കെ പേര് പറയുന്നത് എത്ര വലിയ ഒരു കോമഡിയാണ്!

കോട്ട് ചെയ്താല്‍ പോരെ?
അതു കൊണ്ട് ദയവായി മഹാത്മാഗാന്ധിയെ ഒക്കെ അങ്ങ് വെറുതെ വിട്ടേര്. പതിവുപോലെ ഗോൾവാൾക്കർജിയേയും ഹെഡ്ഗേവാർജിയേയുമൊക്കെ ക്വോട്ട് ചെയ്താൽ പോരേ?
ഫേസ്ബുക്ക് പോസ്റ്റ്
രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications