കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡോ പോസ്റ്റിന് ലൈക്കടിച്ചത് ഫോളോ ചെയ്യാനെന്ന് വിടി ബൽറാം! ലൈക്കാസക്തിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

  • By Desk
Google Oneindia Malayalam News

പീഡോഫീലിയയെ വെള്ളപൂശുന്ന പിടി ജാഫര്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റും അതിന് തൃത്താല എംഎല്‍എ വിടി ബല്‍റാം നല്‍കിയ പിന്തുണയുമാണ് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. വാദപ്രതിവാദങ്ങളുമായി ചര്‍ച്ച പുരോഗമിക്കുന്നതിനിടെ പോസ്റ്റിനെ പിന്തുണച്ച വിടിയെ എടുത്ത് ഭിത്തിയില്‍ ഒട്ടിക്കുന്ന പരിഹാസവും വിമര്‍ശനങ്ങളുമാണ് ഫേസ്ബുക്കില്‍ നടക്കുന്നത്.

ബാലപീഡനത്തെ ന്യായീകരിക്കുന്നതിനൊപ്പം ട്രാന്‍സ് ജെന്‍ഡേഴ്സിനെ കൂടി അപമാനിച്ചിട്ട പോസ്റ്റിനേയും പോസ്റ്റിനെ പിന്തുണച്ചവരേയും വിമര്‍ശിച്ച് ട്രാന്‍സ്ജെന്‍റര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.

ജാഫറിന്‍റെ പോസ്റ്റ്

ജാഫറിന്‍റെ പോസ്റ്റ്

ബാലപീഡനത്തെ വെള്ളപൂശുന്ന തരത്തിലുള്ള കാര്യങ്ങളാണ് ജാഫര്‍ തന്‍റെ പോസ്റ്റില്‍ കുത്തി നിറച്ചിട്ടുള്ളത്. കൂടാതെ തന്നെ ലൈംഗിക ചേഷ്ടയിലൂടെ സെക്സിന് വിളിച്ചയാളുടെ കരണത്തടിച്ച അവന്തിക വിഷ്ണു എന്ന ട്രാന്‍സ്ജെന്‍ററിന്‍റെ പ്രവൃത്തിയേയും പോസ്റ്റില്‍ ജാഫര്‍ വിമര്‍ശിക്കുന്നുണ്ട്. അവന്തികയ്ക്ക് താത്പര്യമില്ലെന്ന് പറയേണ്ടിടത്ത് എന്തിനാണ് സെക്സിന് ക്ഷണിച്ചയാളെ തല്ലേണ്ടിയിരുന്നതെന്ന് ജാഫര്‍ പോസ്റ്റില്‍ ചോദിക്കുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിനൊക്കെ ലൈംഗിക താൽപര്യം ചേഷ്ടകൾകൊണ്ട് അല്ലാതെ എങ്ങനെ കാണിക്കണമെന്നാണ് അവന്തിക ഉദ്ദേശിച്ചത് എന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നുണ്ട്. ഇതിനെയാണ് യാതൊരു മടിയും കൂടാതെ വിടി ബല്‍റാ ലൈക്കടിച്ച് പിന്തുണച്ചത്. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് വിടിക്ക് നേരെ ഉയരുന്നത്.

ഇതിന് മുന്‍പും

ഇതിന് മുന്‍പും

ലൈക്കടിച്ചത് വഴി ജാഫര്‍ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ വിടി അംഗീകരിച്ചെന്ന് മനസിലാക്കേണ്ടി വരുമെന്നാണ് പലരും പങ്കുവെച്ചത്. നേരത്തേ തന്നെ വിടി ബല്‍റാം പീഡോഫീലിയ ന്യായീകരണ പോസ്റ്റുകളോട് അനുകൂല മനോഭാവം പുലര്‍ത്തുന്ന ആളാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിര്‍ന്നു. ഇതിനിടെയാണ് പിടി ജാഫറിന്‍റെ പോസ്റ്റിന് ലൈക്കടിച്ച് ജാഫറിന്‍റെ നിലപാടുകളെ വിടി അംഗീകരിച്ചത്. എന്നാല്‍ തന്നെ വിമര്‍ശച്ചവര്‍ക്കെതിരെ വളരെ വിചിത്രമായൊരു മറുപടിയാണ് വിടി നല്‍കിയിത്. മറ്റുള്ളവരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്താല്‍ മാത്രമേ ആ ഉള്ളടക്കം താന്‍ അംഗീകരിച്ചെന്ന് കണക്കാക്കാവൂ എന്നും മറിച്ച് ലൈക്ക് ആണെങ്കില്‍ അതിനെ ഫോളോ ചെയ്യുന്നു എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂവെന്നുമാണ് വിടി ബല്‍റാം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. വിടിയുടെ പോസ്റ്റ് ഇങ്ങനെ

ലൈക്ക് അടിച്ചാല്‍

ലൈക്ക് അടിച്ചാല്‍

ഫേസ്ബുക്കിൽ പോസ്റ്റിലൂടെയോ കമന്റിലൂടെയോ ഞാനായിട്ട്‌ പറയുന്ന വാക്കുകൾക്ക്‌ മാത്രമാണ്‌ എനിക്ക്‌ ഉത്തരവാദിത്തമുള്ളത്‌. മറ്റ്‌ ആരുടെയെങ്കിലും പോസ്റ്റുകൾ ഞാൻ ഷെയർ ചെയ്താലും അതിന്റെ ഉള്ളടക്കത്തോട്‌ പൊതുവിൽ എനിക്ക്‌ യോജിപ്പുള്ളതായി കണക്കാക്കാവുന്നതാണ്‌. എന്നാൽ മറ്റുള്ളവരുടെ പോസ്റ്റുകൾക്ക്‌ നൽകുന്ന ലൈക്കിന്‌ ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ ഞാൻ അംഗീകരിക്കുന്നു എന്ന് അർത്ഥമില്ല. ആ പോസ്റ്റ്‌ കണ്ടു, അതിലെ ചർച്ചകൾ ഫോളോ ചെയ്യുന്നു, എന്നൊക്കെ മാത്രമേ ലൈക്കിൽ നിന്ന് അനുമാനിക്കേണ്ടതുള്ളൂ.

ചൊറിയാന്‍

ചൊറിയാന്‍

എന്റെ പിന്നാലെ നടന്ന് ചൊറിയാനും വായിൽ വിരലിട്ട്‌ കുത്തി തങ്ങൾക്കാവശ്യമുള്ളത്‌ പറയിപ്പിക്കാനും പിന്നീടതിന്റെ പേരിൽ കൂട്ടമായി ആക്രമിക്കാനും മാത്രം താത്പര്യമുള്ള സൈബർ ക്വട്ടേഷൻകാർക്കും ചില പ്രത്യേക മാധ്യമങ്ങൾക്കും അവരവരുടെ പണി തുടരാം. വിരോധമില്ല... എന്നാല്‍ വിടിയുടെ മറുപടി പോസ്റ്റിന് അതിലും വലിയ പൊങ്കാലയാണ് ഫേസ്ബുക്കില്‍ കിട്ടികൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
vt balrams responds to pt jafers facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X