ദിഗ് വിജയ് സിംഗിന്റെ പ്രണയം ന്യായീകരിച്ച് ബല്‍റാം
തിരുവനന്തപുരം: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെ പ്രണയ ബന്ധത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാം രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ ന്യായീകരണ വാദം. ദിഗ് വിജയ് സിംഗിനെ ന്യായീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയും ചെയ്യുന്നുണ്ട്.
സദാചാരത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞു കൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ് തുടങ്ങുന്നത്. ഒരു അവിഹിതം വീണുകിട്ടിയപ്പോള്‍ അതും എനിക്കെതിരെ പൊങ്കാലയാക്കാനുള്ള ആവേശത്തിലാണ് സദാചാര പൊലീസുകാര്‍. എന്നാല്‍ എല്ലാവരും അറിഞ്ഞിരിക്കാന്‍ വേണ്ടി മുമ്പ് പലതവണ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നു, എനിക്ക് ഈ സദാചാരത്തില്‍ ഒരു വിശ്വാസവുമില്ലെന്നാണ് പോസ്റ്റിന്റെ തുടക്കം.

ദിഗ് വിജയ് സിംഗ് കല്ല്യാണം കഴിക്കാന്‍ പോകുന്നതിന് മുമ്പ് തന്നെ അതേ കുറിച്ച് തുറന്നു പറഞ്ഞു. എന്നാല്‍ മോദിയാകട്ടെ മറ്റെല്ലാ കാര്യത്തിലുമെന്നപോലെ സ്വന്തം വിവാഹത്തെ കുറിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അതാണു വ്യത്യാസം. ബാക്കിയെല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം അതിലിടപെടാന്‍ എനിക്ക് അവകാശമില്ല ബല്‍റാം- ഫേസ്ബുക്കിലെഴുതി.
സ്വകാര്യ ജീവിതത്തിലെ ബന്ധങ്ങളെ കുറിച്ചോ സൗഹൃദങ്ങളെ കുറിച്ചോ സ്വമേധയാ പരസ്യപ്പെടുത്താനോ അതിന്റെ പേരില്‍ സദാചാരവാദികളുടെ വിചാരണകള്‍ക്ക് നിന്നുകൊടുക്കാനോ രാഷ്ട്രീയ നേതാക്കളടക്കം ആര്‍ക്കും ബാധ്യതയൊന്നുമില്ല. എന്നാല്‍ സ്വന്തം മാരിറ്റല്‍ സ്റ്റാറ്റസ് നിമയമപരമായി തന്നെ വെളിപ്പെടുത്തേണ്ട സാഹചര്യത്തില്‍ നിന്ന് മൗനംപൂണ്ട് ഒളിച്ചോടുന്നത് വ്യത്യസ്തമായ കാര്യമാണ്. അതിനെയാണ് നേരത്തെ വിമര്‍ശിച്ചിട്ടുള്ളത്. അതിനെ ഇപ്പോഴത്തെ വിഷയവുമായി ബന്ധപ്പെടുത്തുന്നത് 'ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം (തൊടാത്തതും) കുറ്റം' എന്ന ചിലരുടെ മനോഭാവം മാത്രമാണ് എന്ന് പറഞ്ഞാണ് ബെല്‍റാമിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications