ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിടി ബല്‍റാം
പാലക്കാട്: മുന്നോക്ക സമുദായക്കാര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കം ജാതി സംവരണം എന്ന രാഷ്ട്രീയാശയത്തിന്റെ നേര്‍ക്കുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് ബല്‍റാം ഈ കാര്യം പങ്കുവെച്ചത്.

കാലാകാലങ്ങളായി അടിച്ചമര്ർത്തലും അവഗണനനയും നേരിട്ട അടിസ്ഥാന ജനവിഭാഗം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശം ഇല്ലാതാ്കകാനാണ് പിണറായി വിജയന്‍ സര്‍ക്കാരും സിപിഎമ്മും ഇൗ പുതിയ തീരുമാനത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും എന്നും വിടി ബല്‍റാം പോസ്റ്റിലൂടെ പറയുന്നു. കടുത്ത നിരീശ്വരവാദിയായ വിടി ബല്‍റാം ദൃഢ പ്രതിജ്ഞ നിയമസഭാ സാമാജികനായി സത്യപ്രതിജ്ഞ ചെയ്തത്.

ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ ഭൂരിപക്ഷം ആര്‍ക്ക്
ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ നിലവില്‍ സവര്‍ണ്ണ സമുദായക്കാര്‍ക്ക് മൃഗീയ ഭൂരിപക്ഷമാണുള്ളതെന്നും. പല ദേവസ്വം ബോര്‍ഡുകളിലും ജീവനക്കാരുടെ ശതമാനത്തിന്റെ 10 ശതമാനം പോലും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരില്ല എന്നാണ് ബല്‍റാമിന്‍റെ വാദം

സംസ്ഥാനത്ത് ആദ്യമായി പട്ടികജാതിക്കാര്‍ക്കുള്ള സംവരണം ഉറപ്പുവരുത്തിയത് യുഡിഎഫ്
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ദേവസ്വം റിക്ര്യൂട്ട്മെന്റ് നിയമത്തിലൂടെ കേരളത്തില്‍ ആദ്യമായി പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള ജനസംഖ്യയ്ക്ക് അനുപാതികമായി സംവരണം കൊണ്ടുവന്നത്. അതിനെ അട്ടിമറിക്കുന്ന തരത്തിലാണ് ഇപ്പോള്‍ മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാനുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ നീക്കമെന്നും എംഎല്‍എ കുറ്റപ്പെടുത്തുന്നു

സംവരണത്തിന്റെ ലക്ഷ്യം
എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പ് വരുത്തുക എന്നാണ് സംവരണം ലക്ഷ്യം. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് സഹായിക്കാനാകരുത് സംവരണം എന്ന് പല തവണ വിശദീകരിക്കപ്പെട്ടതാണെന്ന് ബല്‍റാം പങ്കുവെക്കുന്നു.

മുന്നോക്ക് സമുദായക്കാരുടെ കണക്കുകള്‍ പുത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം
മുന്നോക്ക് സമുദായക്കാരുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടണം. ഒരു ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംവരണം നല്‍കാന്‍ മാത്രം പ്രാതിനിധ്യക്കുറവ് അവിടുത്തെ മുന്നോക്കാര്‍ക്ക് ഉണ്ടോ എന്നും ബല്‍റാം ചോദിക്കുന്നു.

സര്‍ക്കാരിന്റെ വാദം
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക സമുദായക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നതെന്നുമാണ് സര്‍ക്കാരിന്റെ ന്യായവാദം. മറ്റു സമുദായക്കാര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാത്തതുകൊണ്ടാണ് അവര്‍ക്ക് ലഭിക്കേണ്ട സംവരണം ഹിന്ദു വിഭാഗത്തിലെ പൊതുവിഭാഗത്തിന് നല്ര്‍കുന്നു എന്നും എംഎല്‍എ പറയുന്നു. എന്നാല്‍ സംവരണത്തിന് സാമ്പത്തിക മാനദണ്ഡം എന്ന ലോജിക്കില്ലായ്മ ആദ്യമായി ഒരു ലോജിക്കായി അംഗീകരിക്കപ്പെടുന്നു എന്നതാണിതിന്റെ അപകടമെന്നും . അതിന്റെ പ്രത്യാഘാതം ചെറുതായിരിക്കില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ക്കുന്നു.

സംഘപരിവാര്‍ അജണ്ട നടപ്പിലാ്കകാനുള്ള ശ്രമം
സംഘപരിവാറിനെ സഹായിക്കാനാണ് പിണറായി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക ജാതി സംവരണം നടപ്പിലാക്കാന്‍ പോകുന്നത്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തിലെത്തിക്കാനാണ് ജാതി സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനകളെ സഹായിക്കാനാണ് പിണറായി സര്‍ക്കാരും സിപിഎമ്മിന്‍റെയും ശ്രമം. ഇതിന് തെളിവാണ് ഈ പുതിയ നീക്കമെന്നും വിടി ബല്‍റാം ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.












Click it and Unblock the Notifications