കുമ്മനത്തിന്റെ നഗ്നഫോട്ടോ, ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു
കുന്നംകുളം: നേതാക്കളുടെ തല വെട്ടി മാറ്റിയും മോശം രീതിയില്‍ ചിത്രീകരിച്ചും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ഇതാദ്യമല്ല. മുഖ്യമന്ത്രി മുതല്‍ പ്രധാനമന്ത്രി വരെ ഇത്തരം സംഭവത്തില്‍ പെട്ടിട്ടുണ്ട്. എന്നാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോട് ചെയ്തത് അല്‍പം കൂടിപ്പോയി. കുമ്മനത്തിന്റെ നഗ്ന ഫോട്ടോ നിര്‍മ്മിച്ചാണ് പോസ്‌റ്റെത്തിയത്.
ഫേസ്ബുക്കില്‍ ഫോട്ടോ വൈറലായതോടെ പോലീസ് പ്തിയെ തപ്പിയിറങ്ങി. സംഭവത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ നേതാവായിരുന്നു. കുമ്മനത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട തൃശൂരിലെ കടങ്ങോട് പാറപ്പുറം ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി കെ.കെ സുമേഷിനെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു.

ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ഇയാള്‍ ചെയ്തതെന്ന് പോലീസ് പറയുന്നു. കുമ്മനം രാജശേഖരന്റെ നഗ്ന ചിത്രം കൃത്രിമമായി തയ്യാറാക്കി ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയാണുണ്ടായത്.
ജാമ്യമില്ലാ കുറ്റം ആരോപിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ സുമേഷിനെ കസ്റ്റഡിയിലെടുത്തത്. ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയാണ് സംഭവത്തിനെതിരെ പരാതി കൊടുത്തത്. പരാതി സ്വീകരിച്ച കുന്നംകുളം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുമേഷിനെ കോടതിയില്‍ ഹാജരാക്കുന്നതാണ്.












Click it and Unblock the Notifications