വ്യാപം കേസ് പുറത്തുകൊണ്ടുവന്ന വിസില്‍ ബ്ലോവേഴ്‌സ് സ്ഥാനാര്‍ത്ഥികള്‍.... ബിജെപിക്ക് തിരിച്ചടി!
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വ്യാപം കേസ് ഒരിക്കല്‍ കൂടി ചര്‍ച്ചയാവുന്നു. ഇത്തവണ പക്ഷേ ആ കേസ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരുടെ സ്ഥാനാര്‍ത്ഥിത്വമാണ് ചര്‍ച്ചാ വിഷയം. സംസ്ഥാനത്ത് ഈ കേസിലൂടെ പ്രശസ്തിയാര്‍ജിച്ചവരായ ആശിഷ് ചതുര്‍വേദി, ഡോ ആനന്ദ് റായ് എന്നിവരാണ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. ജയ് ആദിവാസി യുവ ശക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് ഇവര്‍ മത്സരിക്കുന്നത്. ഗ്വാളിയോര്‍ ഈസ്റ്റില്‍ നിന്നാണ് ആശിഷ് ചതുര്‍വേദി മത്സരിക്കുന്നത്. ഡോ ആനന്ദ് റായ് ആദിവാസി യുവ ശക്തിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന നേതാവ് കൂടിയാണ്.

രാജ്യത്തെ ഏറ്റവും മികച്ച വിസില്‍ ബ്ലോവര്‍മാരായിട്ടാണ് ഇവരെ പരിഗണിക്കുന്നത്. ആനന്ദ് റായ് ഏത് മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് ഇവര്‍ വിട്ടുനിന്നതും ശ്രദ്ധേയമായിട്ടുണ്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളോടുള്ള അതൃപ്തിയാണ് ഇവരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയത്. ബിജെപിക്കും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഏറ്റവും വലിയ തിരിച്ചടിയാണ് ഇവരുടെ സ്ഥാനാര്‍ത്ഥിത്വം. ഇവരുടെ പ്രചാരണം ചൗഹാനെ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വന്നാല്‍ സംസ്ഥാനത്ത് അത് ബിജെപിയുടെ സാധ്യതകളെയും ബാധിക്കും.
സംസ്ഥാനത്ത് ചെറിയൊരു സംഘടനയായിട്ടാണ് ജയ് ആദിവാസി യുവ ശക്തി ആരംഭിച്ചത്. എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ പത്ത് സംസ്ഥാനങ്ങളിലായി പത്ത് ലക്ഷം അംഗങ്ങളെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒഡീഷ, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കരുത്തുറ്റ പാര്‍ട്ടിയാണ് ആദിവാസി യുവശക്തി. ഇതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്ന കാരണം. ഇവര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച രണ്ട് പേരും സംസ്ഥാനത്ത് വലിയ പ്രതിച്ഛായ ഉള്ളവരാണ്. അതേസമയം സംസ്ഥാനത്തെ 230 സീറ്റില്‍ 80 സീറ്റില്‍ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ദളിത് നേതാവായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന ഏത് പാര്‍ട്ടിയെയും പിന്തുണയ്ക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications