കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില്ലറ വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം: കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണം വ്യാപാരി വ്യവസായി സമിതി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ചില്ലറ വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി. ചില്ലറ വ്യാപാര മേഖലയില്‍ ഉപജീവനം നടത്തുന്ന കോടിയില്‍പരം കച്ചവടക്കാരുടെ ജീവിതോപാദി തടയുന്നത് കോര്‍പ്പറേറ്റ് സേവയും ജനദ്രോഹവുമാണ് കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന മേഖലയാണ് ചില്ലറ വ്യാപാര രംഗം. എന്നാല്‍ വിദേശ നിക്ഷേപം ( എഫ്.ഡി.ഐ.) അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

മോദി സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ പോലും നോട്ടു നിരോധനവും ജി.എസ്.ടിയും നമ്മുടെ നാട്ടിലെ വ്യാപാര മേഖലയെ പൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണ്. ബാങ്ക് വായാപകള്‍ തിരിച്ചടക്കാന്‍ കഴിയാതെ വ്യാപാരി സമൂഹം വലിയ പ്രതിസന്ധികളെ നേരിടുകയാണ്. ഇതിനിടെയാണ് തെറ്റായ നയങ്ങള്‍ വീണ്ടും അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നത്.

vyaparivyavasayi-

ചടങ്ങില്‍ വിദ്യാഭ്യാസ കായിക മേഖലകളില്‍ ഉന്നത വിജയങ്ങളും അംഗീകാരവും നേടിയവരെ ആദരിക്കുകയും വ്യാപാര ക്ഷേമനിധി അംഗത്വ കാര്‍ഡ് വിതരണവും നടന്നു. വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ സെക്രട്ടറി ടി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എ ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വി കെ തുളസീദാസ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമനിധി അംഗത്വ കാര്‍ഡ് വിതരണം ജില്ലാ സെക്രട്ടറി എ.ആര്‍.വിജയകുമാര്‍ നിര്‍വഹിച്ചു. ഉന്നത വിജയം നേടിയഎസ്.എസ്.എല്‍.സി. പ്ലസ്.ടു വിദ്യാര്‍ത്ഥികളെ ജില്ലാ ട്രഷറര്‍ പി.പ്രസന്നകുമാര്‍ നിര്‍വഹിച്ചു. കേരള വുമണ്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സജ്‌ന സജീവന് ഉപഹാര സമര്‍പ്പണം ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജെ.ജോസ് നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ കെ.എന്‍.മധുസുദനന്‍, പനമരം ഏരിയാ പ്രസിഡന്റ് ടി.രത്‌നാകരന്‍, ജില്ലാ കമ്മിറ്റിയംഗം പി.സന്തോഷ് കുമാര്‍, കല്‍പ്പറ്റ ഏരിയാ പ്രസിഡന്റ് പി.കെ.സിദ്ദിഖ്, ജില്ലാ കമ്മിറ്റിയംഗം ചന്ദ്രശേഖരന്‍ സംസാരിച്ചു.

English summary
Vyapari Vyavasayi against Direct foreign investment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X