'24 വയസ് മാത്രമുള്ള പെണ്കുട്ടിയല്ലേ, ഇത് അനീതി.. മത്സരിപ്പിക്കാതിരിക്കരുത്'; വൈഷ്ണ കേസില്‍ ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടടയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. വൈഷ്ണയുടെ പേര് ഒഴിവാക്കിയത് അനീതിയാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് ഇതില്‍ വിമുഖത കാണിച്ചാല്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും അതിനെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതാണ് എന്നും കോടതി പറഞ്ഞു. സാങ്കേതിക കാരണങ്ങളുടെ പേര് പറഞ്ഞ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ പാടില്ല.

ഒരു പെണ്‍കുട്ടി മല്‍സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത് എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് ആണ് ഇന്ന് കേസില്‍ വാദം കേട്ടത്. 24 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ സാങ്കേതികാരണങ്ങളുടെ പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. 'വെറും രാഷ്ട്രീയം കളിക്കരുത്.
സാങ്കേതികകാരണങ്ങളാല്‍ വോട്ടവകാശം മാത്രമല്ല, മത്സരിക്കാനുള്ള അവകാശവും നഷ്ടമാകുന്ന സാഹചര്യമാണ്. ഇത് ശരിയായ രീതിയല്ല,' ഹൈക്കോടതി പറഞ്ഞു. കേസില്‍ നാളെ വീണ്ടും കോടതി വാദം കേള്‍ക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ പരിഗണിക്കണമെന്നും എതിര്‍പ്പുണ്ടെങ്കില്‍ നാളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണം എന്നാണ് ഹൈക്കോടതി നിര്‍ദേശം.
സ്ഥിര താമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നുമുള്ള സിപിഎം പരാതിക്ക് പിന്നാലെ വൈഷ്ണയെ ഹിയറിംഗിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസിക്കുന്നത്.
അന്തിമ വോട്ടര്‍ പട്ടികയിലും ഞായറാഴ്ച പുറത്തിറക്കിയ സപ്ലിമെന്ററി ലിസ്റ്റിലും വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. വൈഷ്ണയുടെ വോട്ട് നീക്കിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസറുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് കോണ്‍ഗ്രസ് അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു.
അതിനിടെ വൈഷ്ണയ്ക്കെതിരെ പരാതി നല്കിയ സിപിഎം അംഗം ധനേഷിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ട രേഖയില്‍ സിപിഎം മുട്ടട ബ്രാഞ്ച് അംഗമായ ധനേഷ് കുമാറിന്റെ വീട്ടുനമ്പരില്‍ താമസിക്കുന്നത് 22 പേരാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications