Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിച്ചോട്ടം,മദ്യപാനം,അടിപിടി!ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിക്കാഹും!വരന്റെ ആദ്യരാത്രി ജയിലിൽ!പൊന്നാനിയിൽ

പെൺകുട്ടി വയനാട്ടിലുണ്ടെന്ന് കണ്ടെത്തിയ പൊന്നാനി പോലീസ് വൈത്തിരിയിലെത്തി പെൺകുട്ടിയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പൊന്നാനി: സിനിമാ കഥയെ വെല്ലുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം പൊന്നാനി സിഐ ഓഫീസിൽ നടന്നത്. ആദ്യം ഒളിച്ചോട്ടം, പിന്നെ നിക്കാഹ്, അതും കഴിഞ്ഞ് വരൻ ജയിലിലേക്കും വധു ബന്ധുക്കൾക്കൊപ്പം വീട്ടിലേക്കും. അങ്ങനെ ഉദ്യേഗജനകമായ രംഗങ്ങളായിരുന്നു പൊന്നാനി സിഐ ഓഫീസിൽ.

പൊന്നാനി സ്വദേശികളായ യുവാവും യുവതിയും പ്രണയത്തിനൊടുവിൽ വിവാഹം കഴിക്കാനായി നാടുവിട്ടതോടെയാണ് സംഭവം ആരംഭിക്കുന്നത്. പൊന്നാനി അതളൂർ സ്വദേശി മുക്രിയത്ത് തൗഫീഖാണ് പൊന്നാനി സ്വദേശിനിയായ കാമുകിയുമായി വ്യാഴാഴ്ച രാവിലെ നാടുവിട്ടത്. തുടർന്ന് സുഹൃത്തുക്കളോടൊപ്പം വയനാട്ടിലെത്തിയ തൗഫീഖും കാമുകിയും ഹോട്ടലിൽ റൂമെടുത്ത് തങ്ങുകയായിരുന്നു.

നാടുവിട്ട് വയനാട്ടിൽ...

നാടുവിട്ട് വയനാട്ടിൽ...

വ്യാഴാഴ്ച രാവിലെയാണ് തൗഫീഖും പൊന്നാനി സ്വദേശിനിയായ കാമുകിയും നാടുവിട്ടത്. പൊന്നാനിയിൽ നിന്നും നാടുവിട്ട ഇരുവരും വയനാട്ടിലേക്കാണ് പോയത്.

വയനാട്ടിൽ സുഹൃത്തുക്കളും...

വയനാട്ടിൽ സുഹൃത്തുക്കളും...

വയനാട്ടിലെ ഹോട്ടലിൽ മുറിയെടുത്ത് തങ്ങിയ തൗഫീഖിനും പെൺകുട്ടിയ്ക്കുമൊപ്പം തൗഫീഖിന്റെ സുഹൃത്തുക്കളുമെത്തിയിരുന്നു.

മദ്യപിക്കാൻ പോയി...

മദ്യപിക്കാൻ പോയി...

കാമുകിയെ ഹോട്ടലിലെ മുറിയിലാക്കി തൗഫീഖും സുഹൃത്തുക്കളും മദ്യപിക്കാനായി പോയി. ഇതിനിടെ പുറത്തുവെച്ച് മദ്യപസംഘത്തെ വൈത്തിരി പോലീസ് പിടികൂടി.

പോലീസിനെ ആക്രമിച്ചു...

പോലീസിനെ ആക്രമിച്ചു...

പിടിയിലായ യുവാക്കൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടെങ്കിലും സംഘത്തിൽപ്പെട്ട ഒരാൾ പോലീസിന്റെ കസ്റ്റഡിയിലായി. ഇയാളിൽ നിന്നുമാണ് പോലീസിന് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്.

പൊന്നാനി പോലീസ് വയനാട്ടിൽ...

പൊന്നാനി പോലീസ് വയനാട്ടിൽ...

ഇതിനിടെ, പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വയനാട്ടിലുണ്ടെന്ന് കണ്ടെത്തിയ പൊന്നാനി പോലീസ് വൈത്തിരിയിലെത്തി പെൺകുട്ടിയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പൊന്നാനി കോടതിയിൽ...

പൊന്നാനി കോടതിയിൽ...

വയനാട്ടിൽ നിന്നും പൊന്നാനിയിലെത്തിച്ച തൗഫീഖിനെയും കാമുകിയെയും പോലീസ് കോടതിയിൽ ഹാജരാക്കി. എന്നാൽ തനിക്ക് കാമുകനൊപ്പം പോയാൽ മതിയെന്ന് പെൺകുട്ടി വാശിപ്പിടിച്ചതോടെ കോടതി അനുവാദം നൽകി.

സ്റ്റേഷനിൽ നിക്കാഹ്...

സ്റ്റേഷനിൽ നിക്കാഹ്...

പെൺകുട്ടി കാമുകന്റെ കൂടെ മാത്രമേ പോകുവെന്ന് വാശിപിടിച്ചതോടെ ബന്ധുക്കളും അയ‍ഞ്ഞു. തുടർന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് നിക്കാഹും നടന്നു. ഇതിനുപിന്നാലെയാണ് മാരക ട്വിസ്റ്റ് സംഭവിക്കുന്നത്.

വൈത്തിരി പോലീസ് പൊന്നാനിയിൽ...

വൈത്തിരി പോലീസ് പൊന്നാനിയിൽ...

നിക്കാഹ് കഴിഞ്ഞിറങ്ങിയ വരനെയും വധുവിനെയും കാത്ത് പുറത്ത് വൈത്തിരി പോലീസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. പോലീസിനെ ആക്രമിച്ച കേസിൽ വരനായ തൗഫീഖിനെ കസ്റ്റഡിയിലെടുക്കാനാണ് വൈത്തിരി പോലീസ് പൊന്നാനിയിലെത്തിയത്.

വരനെ പൊക്കി, വധു വീട്ടിലേക്കും...

വരനെ പൊക്കി, വധു വീട്ടിലേക്കും...

പോലീസിനെ ആക്രമിച്ച കേസിൽ വൈത്തിരി പോലീസ് തൗഫീഖിനെ കസ്റ്റഡിയിലെടുത്ത് വയനാട്ടിലേക്ക് കൊണ്ടുപോയി. ഇയാളെ തിങ്കളാഴ്ച കൽപ്പറ്റ കോടതിയിൽ ഹാജരാക്കും. അതേസമയം, നവവധുവിനെ പോലീസ് ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+