Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതാണ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഹിപ്പോക്രസി; ഒരു ഭാഗത്ത് ആക്രോശവും മറുഭാഗത്ത് രഹസ്യ കച്ചവടവും'

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. ഒരു വശത്ത് കോര്‍പ്പറേറ്റുകള്‍ക്കെതിരെ ആക്രോശംവും മറുഭാഗത്ത് രഹസ്യ കച്ചവടം ഇതാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഹിപ്പോക്രസിയെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വൈറ്റില മൊബിലിറ്റി ഹബ്ബില്‍ സിഎന്‍ജി സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അദാനി ഐഒസി സംയുക്ത സംരംഭത്തിനു സ്ഥലം അനുവദിച്ച പശ്ചാത്തലത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിമര്‍ശനം. മാധ്യമങ്ങള്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡില്‍ കേന്ദ്രീകരിച്ച ദിവസം ഇരു ചെവിയറിയാതെ അദാനിക്കായി പിണറായിയുടെ ഒരു ചെറിയ കച്ചവടം നടന്നെന്ന് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം..

ഒരു ചെറിയ കച്ചവടം

ഒരു ചെറിയ കച്ചവടം

മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും ശ്രദ്ധ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡില്‍ കേന്ദ്രീകരിച്ച ദിവസം ഇരു ചെവിയറിയാതെ അദാനിക്കായി പിണറായിയുടെ ഒരു ചെറിയ കച്ചവടം. 1000 കോടിയോളം ആസ്തിയുള്ള വൈറ്റില മൊബിലിറ്റി ഹബ്ബ് അദാനിക്ക് പങ്കാളിത്തമുള്ള കമ്പനിയാക്കി മാറ്റാന്‍ തീരുമാനിച്ചു.

 കമ്പനിയാക്കാനുള്ള നീക്കം

കമ്പനിയാക്കാനുള്ള നീക്കം

ഇതുവരെ വൈറ്റില ഹബ്ബിന്റെ നിയന്ത്രണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കായിരുന്നു. ഇതുമാറ്റി കമ്പനി യാക്കുന്നതോടെ സര്‍ക്കാരിന്റെ നിയന്ത്രണ ങ്ങളെല്ലാം ഇല്ലാതാകും. ഈ നീക്കത്തെ മാനേജിംഗ് ഡയറക്ടറായിരുന്ന ആര്‍.ഗിരിജ ഐഎഎസ് എതിര്‍ത്തിരുന്നു. അവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയശേഷമാണ് കമ്പനിയാക്കാനുള്ള നീക്കം തുടര്‍ന്നത്.

തട്ടിപ്പ് കേസ്സുകളിലും മദ്ധ്യസ്ഥന്‍

തട്ടിപ്പ് കേസ്സുകളിലും മദ്ധ്യസ്ഥന്‍

കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ ജനറല്‍ബോഡി മീറ്റിംഗില്‍ ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി അധ്യക്ഷത വഹിക്കുമെന്ന് അറിയിച്ചി രുന്നെങ്കിലും അദ്ദേഹത്തിന് പകരം വൈസ് ചെയര്‍മാന്‍ മന്ത്രി എസി മൊയ്തീനാണ് യോഗത്തില്‍ അധ്യക്ഷതവഹിച്ചത്. മൊയ്തീനാണല്ലൊ പിണറായിയുടെ പല തട്ടിപ്പ് കേസ്സുകളിലും മദ്ധ്യസ്ഥന്‍.

സര്‍ക്കാരിന്റെ കള്ളക്കളി

സര്‍ക്കാരിന്റെ കള്ളക്കളി

വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണത്തിലും മൊയ്തീന്റെ ഇടപെടല്‍ ഉണ്ടായിരുന്നല്ലൊ. തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ നടത്തിപ്പ് അദാനിക്ക് ലഭിക്കാനിടയാക്കിയതു തന്നെ സര്‍ക്കാരിന്റെ കള്ളക്കളി യാണെന്ന ആരോപണം നിലനില്‍ക്കുമ്പോ ഴാണ് വൈറ്റില ഹബ്ബ് അദാനിക്ക് പങ്കാളി ത്തമുള്ള കമ്പനിയാക്കി സര്‍ക്കാര്‍ മാറ്റുന്നത്. ഇതിനിടെ അദാനിക്ക് അമ്പത് സെന്റ് സ്ഥലവും അവിടെ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
    ചാണക മുഖ്യനെ പറപ്പിച്ച് ചുവപ്പിന്റെ പോരാളി പിണറായി ഒന്നാമൻ | Oneindia Malayalam
     ചിലര്‍ ചോദിച്ചേക്കാം

    ചിലര്‍ ചോദിച്ചേക്കാം

    സപ്ലൈകോ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പല കാര്യങ്ങള്‍ക്കായി ചോദിച്ചിരുന്ന സ്വലമാണ് അദാനിക്ക് നല്‍കിയത് അദാനിക്ക് പിണറായി സര്‍ക്കാരില്‍ എന്താണ് കാര്യം എന്ന് നിഷ്‌ക്കളങ്കരായ ചിലര്‍ ചോദിച്ചേക്കാം, മന്ത്രിശശീന്ദ്രന്റെ മകന്‍ അദാനി ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് മാനേജരാണന്നുള്ളതും, ബിനീഷ് കൊടിയേരിയുടെ കരിങ്കല്‍ കച്ചവടവും ഇതിനകം പുറത്ത് വന് കഴിഞല്ലൊ. ഒരു വശത്ത് കോര്‍പ്പറേറ്റുകള്‍ക്കെതിരെ ആക്രോശം. മറുഭാഗത്ത് രഹസ്യ കച്ചവടം ഇതാണ് കമ്മൂണിസ്റ്റ് സര്‍ക്കാരിന്റെ ഹിപ്പോക്രസി,

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+