കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോയത് ശ്രീറാമിനെ സഹായിക്കാൻ; ഏത് സുഹൃത്തിനെ സഹായിക്കാനും പോകും, മനസ് തുറന്ന് വഫ ഫിറോസ്!

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ബഷീർ മരണപ്പെടാൻ കാരണമായത് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറായിരുന്നു. ആ കാർ മോഡൽ വഫ ഫിറോസിന്റേതായിരുന്നുവെന്നാണ് റിപ്പോർട്ട്. കാറിൽ ശ്രീറാം വെങ്കിട്ടരാമന്റെ കൂടെ ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് വഫ ഫിറോസ് ആയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

<strong>" title=""ഇനി വെളുത്ത കശ്മീരി പെൺകുട്ടികളെ വിവാഹം കഴിക്കാം", വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ!" />"ഇനി വെളുത്ത കശ്മീരി പെൺകുട്ടികളെ വിവാഹം കഴിക്കാം", വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ!

എന്നാൽ റഫ ഫിറോസ് എന്തിന് രാത്രി ശ്രീറാം വെങ്കിട്ടരാമന്റെ കൂടെ കാറിൽ സഞ്ചരിച്ചെന്നും, റഫയും ശ്രീറാമിന്റെ മദ്യ സൽക്കാരത്തിൽ പങ്കെടുത്തു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലൊയാണ് എല്ലാം തുറന്ന് പറഞ്ഞ് റഫ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യസിലെ പോയിന്റ് ബ്ലാങ്കിലാണ് വഫ മനസ് തുറന്നത്...

പോയത് സഹായിക്കാൻ

പോയത് സഹായിക്കാൻ

രാത്രി ശ്രീറാം വെങ്കിട്ടരാമന്റെ മെസേജിനു ശേഷമാണ് കവടിയാറിലേക്ക് പോയതെന്ന് റഫ നേരത്തെ പറഞ്ഞിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ ഹെല്‍പ്പ് ചെയ്യാനാണ് താന്‍ കാറുമായി പോയതെന്ന് വഫാ ഫിറോസ് പറഞ്ഞു. മറ്റേത് സുഹൃത്ത് വിളിച്ചാലും പോവുമായിരുന്നുവെന്നും വഫാ ഫിറോസ് പറഞ്ഞു.കവടിയാറില്‍ എത്താനാണ് ശ്രീറാം ആവശ്യപ്പെട്ടത്. കവടിയാറില്‍ എത്തി അദ്ദേഹത്തെ കാറില്‍ കയറ്റി. അത്യാവശം വേഗതയിലാണ് പോയതെന്നും റഫ വ്യക്തമാക്കി.

ഒഫീഷ്യൽ കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല

ഒഫീഷ്യൽ കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല

ശ്രീറാമിനെ ഒരു പ്രോഗ്രാം കണ്ട് അങ്ങോട്ട് വിളിക്കുകയായിരുന്നു. ശ്രീറാമിന്റെ ബ്രില്ല്യൻസ് ഇഷ്ടപ്പെട്ടാണ് വിളിക്കുന്നതെന്നും അവർ പറഞ്ഞു. ശ്രീറാമിന്റെ ഓഫീഷ്യൽ കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ലെന്നും അവർ പറയുന്നു. . അന്നേ ദിവസം ഒരു മെസേജ് ആണ് ശ്രീറാം എനിക്ക് അയച്ചത്. ഹെല്‍പ്പ് ആവശ്യപ്പെട്ട്. അത് കൊണ്ടാണ് പോയത്. മറ്റേത് സുഹൃത്താണെങ്കിലും പോവും. അതാണെന്റെ സ്വഭാവമെന്നും റഫ അഭിമുഖത്തിൽ പറഞ്ഞു.

v

v

കെഎം ബഷീറിന്റെ വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നോ ഇല്ലയോ എന്ന് കണ്ടില്ല. വാഹനം നീങ്ങുന്നതായിട്ടാണ് തോന്നിയത്. കാര്‍ ഇടിച്ചപ്പോള്‍ ശ്രീറാം ചാടിയിറങ്ങി. എന്റെ ഭാഗത്തെ ഡോര്‍ ജാം ആയിരുന്നു. അതിന് ശേഷം ശ്രീറാം ബഷീറിനെ തൂക്കിയെടുത്തു. രക്ഷപ്പെടുത്തുന്നതിന് വേണ്ടി നിരവധി പേരെ വിളിച്ചിരുനന്നു. പക്ഷെ ആംബുലന്‍സില്‍ മാത്രമേ കൊണ്ട് പോവാന്‍ പറ്റു എന്ന നിലപാടാണ് അവിടെ എത്തിയവർ സ്വീകരിച്ചത്. ആംബുലന്‍സ് വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നെന്നും റഫ പറയുന്നു.

ഊബർ കണക്ട് ചെയ്തത് ശ്രീറാമിന്റെ ഫോണിൽ

ഊബർ കണക്ട് ചെയ്തത് ശ്രീറാമിന്റെ ഫോണിൽ

എന്നെ ഇവിടെ നിർത്തേണ്ടതില്ലല്ലോ എന്ന് ശ്രീറാം ചോദിക്കുകയും ശ്രീറാമിന്റെ മൊബൈലിൽ തന്നനെ ഊബർ കണക്ട് ചെയ്ത് തരികയുമായിരുന്നെന്നും അവർ അഭിമുഖത്തിൽ പറയുന്നു. ഭർത്താവിന്റെ വീട്ടുകാർ തന്നെയാണ് എനിക്ക് വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് വന്നത്. മറ്റ് സഹോദരങ്ങളുടെ ഭാര്യമാരും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് വഫ പറയുന്നു. അല്ലാത്ത തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും തന്റെ കുടുംബത്തെ കുറിച്ച് കൂടി ആലോചികണമെന്നും വഫ ഫിറസ് അഭിമുറത്തിൽ വ്യക്തമാക്കി.

ബുധനാഴ്ച മോചിതനാകും

ബുധനാഴ്ച മോചിതനാകും

ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. വാഹനമോടിക്കുമ്പോൾ ശ്രീറാം മദ്യപിച്ചെന്ന് പോലീസിന് തെളിയിക്കാനായില്ല. ഇതാണ് ജാമ്യം കിട്ടാനുള്ള പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. അതേസമയം ശ്രീറാം ബുധനാഴ്ച മോചിതനാകും. തിരുവനന്തപുരത്തെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം. നട്ടെല്ലിന് പരിക്കേറ്റതിനാല്‍ കാര്യമായ ചികിത്സ വേണമെന്നാണ് വാദം. ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഇന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.

English summary
Wafa Firoz comment about Sriram Venkitaraman issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X