Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്,രണ്ടര വര്‍ഷം കാത്തിരിക്കൂ, കാലം മാറും';പികെ ഫിറോസ്

യൂത്ത് ലീഗ് ഫണ്ട് പിരിവ് കള്ള പരാതിയാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ കുന്നമംഗലം ഇന്‍സ്‌പെക്ടറെ സസ്പെന്റ് ചെയ്ത് നടപടിയിൽ പ്രതികരിച്ച് ലീഗ് നേത് പികെ ഫിറോസ്.കള്ളപ്പരാതി കയ്യോടെ പിടിക്കപ്പെട്ട ജാള്യതയിലാണ് ഇപ്പോൾ ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരോട് പറയാനുള്ളത് ഭരണകക്ഷി ആഗ്രഹിക്കുന്നത് പോലെ അന്വേഷണം നടത്തുകയെന്നാണെന്നും ഇനി ആത്മാഭിമാനം പണയം വെക്കില്ല എന്ന് വാശിയാണെങ്കിൽ ഒരു രണ്ടര വർഷം ക്ഷമയോടെ കാത്തിരിക്കൂ കാലം മാറുമെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-

'അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ഞങ്ങൾക്കെതിരെയുള്ള കള്ളപ്പരാതി കയ്യോടെ പിടിക്കപ്പെട്ട ജാള്യതയിൽ ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യം കഷ്ടമായിരിക്കുമെന്ന് പറഞ്ഞ് ജലീലിക്ക രണ്ട് ദിവസം മുമ്പ് ഫൈസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ സസ്പെൻഷനും വന്നു.

pkfiroz2-

സത്യത്തിൽ സി.ഐയുടെ ഭാഗത്തും തെറ്റുണ്ട്. ഞങ്ങളെ തൂക്കിക്കൊല്ലണം എന്ന അന്വേഷണ റിപ്പോർട്ടായിരുന്നു കൊടുക്കേണ്ടിയിരുന്നത്. അദ്ദേഹം ജെ.എൻ.യുവിലൊക്കെ പഠിച്ചതിന്റെ പ്രശ്നമാണത്രേ! ആത്മാഭിമാനം പണയം വെക്കാൻ കഴിയാത്തതിന്റെ കുഴപ്പം തന്നെ!!

പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണം നടത്തുന്ന പോലീസുദ്യോഗസ്ഥരോട് പറയാനുള്ളത്. സൂക്ഷിച്ചും കണ്ടും ജോലി ചെയ്യുക. ആത്മാഭിമാനമൊക്കെ തൽക്കാലം പോക്കറ്റിൽ വെക്കുക. ഭരണകക്ഷി ആഗ്രഹിക്കുന്നത് പോലെ അന്വേഷണം നടത്തുക. റിപ്പോർട്ട് സമർപ്പിക്കുക.
ഇനി ആത്മാഭിമാനം പണയം വെക്കില്ല എന്ന് വാശിയാണെങ്കിൽ ഒരു രണ്ടര വർഷം ക്ഷമയോടെ കാത്തിരിക്കൂ. കാലം മാറും.

അവസാനമായി ഇക്കയോട് രണ്ട് വാക്ക്, ഇങ്ങക്ക് ഇതൊക്കെയേ കഴിയൂ. കഴുതക്കാമം കരഞ്ഞു തീർക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇങ്ങള് കരഞ്ഞ് തീർക്കി. ഞങ്ങളിവിടെയൊക്കെ തന്നെ കാണും', പോസ്റ്റിൽ പറഞ്ഞു. കുന്ദമംഗലം ഇന്‍സ്പെക്ടര്‍ യൂസഫ് നടുത്തറേമ്മലിനെയാണ് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആർ അജിത് കുമാർ വ്യാഴാഴ്ചയാണ് സസ്പെന്‍ഡ്‌ ചെയ്തത്. പി കെ ഫിറോസ്, യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവര്‍ക്കെതിരേ തെളിവില്ലെന്നാണ് എസ് ഐയുടെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പോലീസ് റിപ്പോർട്ട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+