ഇന്ത്യക്കാര്‍ കാത്തിരിക്കുക!! ഞങ്ങള്‍ വരും!! മലയാളി ഐസിസ് ഭീകരന്റെ വാക്കുകള്‍!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യക്കാരോട് കാത്തിരിക്കാന്‍ ആഹ്വാനം ചെയ്ത് ഐസിസില്‍ ചേര്‍ന്ന മലയാളി അബ്ദുള്‍ റാഷിദ് അബ്ദുള്ള. ഇന്ത്യയില്‍ ജിഹാദ് വ്യാപിപ്പിക്കുക എന്ന ലക്ഷ്യം മാറ്റി വച്ച് അഫ്ഗാനിസ്ഥാനിലേക്ക് പോവുകയാണെന്ന് അബ്ദുള്ള. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അബ്ദുള്ള ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് 23 പേരെ ഐസിസിലേക്ക് നയിച്ച അബ്ദുള്‍ റാഷിദ് അബ്ദുള്ള എന്‍ഐഎ തിരയുന്ന ഭീകരനാണ്. ഇന്ത്യയില്‍ ജിഹാദ് വ്യപിപ്പിക്കുന്നത് അസാധ്യമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ആദ്യം ഖിലാഫത്ത് ശക്തമാക്കുകയാണ് ചെയ്യേണ്ടതെന്നും അബ്ദുള്ള അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

isis

ഐസിസിനെ സംബന്ധിച്ച് അനുഗ്രഹത്തിന്റെ കപടമുഖമാണ് നരേന്ദ്രമോദി സര്‍ക്കാരിനെന്നും അബ്ദുള്ള പറയുന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മുസ്ലിം വിഭാഗക്കാര്‍ വലിയ രീതിയിലുള്ള അടിച്ചമര്‍ച്ചല്‍ നേരിടുന്നുണ്ടെന്നും അബ്ദുള്ള പറയുന്നു. എന്നാല്‍ മറ്റ് ഭാഗങ്ങളില്‍ ഇത് നിരിച്ചറിയപ്പെടുന്നില്ലെന്നും അബ്ദുള്ള.

ഇന്ത്യന്‍ ഭരണഘടനയെ മാറ്റിയെഴുതാനാണ് മോദി ശ്രമിക്കുന്നതെന്നും അബ്ദുളള ആരോപിച്ചു. ഇത്തരം അനീതികള്‍ക്കുള്ള യഥാര്‍ഥമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് ഇന്ത്യയിലെ മുസ്ലിംകള്‍ ഉണരുന്നതെന്നും അബ്ദുള്ള പറയുന്നു.

ഇന്ത്യയിലെ മതപണ്ഡിതര്‍ മതസമൂഹത്തെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണെന്നും അബ്ദുള്ള പറയുന്നു. തിന്മയ്‌ക്കെതിരായ പോരാട്ടമാണ് ഇസ്ലാമിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതെന്നും അബ്ദുള്ള വ്യക്തമാക്കുന്നു.

English summary
Wait, we're coming soon: Kerala ISIS fugitive in Afghan to Indian 'faithfuls'
Please Wait while comments are loading...