കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ടു! കാലിക്കറ്റില്‍ പുതിയ സിന്‍ഡിക്കേറ്റ്...

കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ സെനറ്റ്, സിന്‍ഡിക്കേറ്റ് എന്നിവ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തു.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ് സിക്ക് വിടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിലവിലുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷം വരുന്ന ഒഴിവുകളായിരിക്കും പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുക. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.

പാപ്പരാണെന്ന് പറഞ്ഞ് കോടികളുമായി മുങ്ങിയ നിര്‍മ്മല കൃഷ്ണന്‍ കീഴടങ്ങി; വന്‍ സുരക്ഷ...പാപ്പരാണെന്ന് പറഞ്ഞ് കോടികളുമായി മുങ്ങിയ നിര്‍മ്മല കൃഷ്ണന്‍ കീഴടങ്ങി; വന്‍ സുരക്ഷ...

ഇതാവണമെടാ കളക്ടര്‍! 'നിറപറ'യെ പറപ്പിച്ച ടിവി അനുപമ ഐഎഎസ്, ചാണ്ടിയ്ക്ക് മുന്നിലും പതറിയില്ല...ഇതാവണമെടാ കളക്ടര്‍! 'നിറപറ'യെ പറപ്പിച്ച ടിവി അനുപമ ഐഎഎസ്, ചാണ്ടിയ്ക്ക് മുന്നിലും പതറിയില്ല...

ശബരിമല ഉത്സവ സീസണില്‍ സന്നിധാനത്ത് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ക്യാമ്പ് ഫോളോവര്‍മാര്‍ക്കും നല്‍കുന്ന ലഗേജ് അലവന്‍സ് 150 രൂപയില്‍ നിന്ന് 200 രൂപയായി വര്‍ദ്ധിപ്പിച്ചു. സുനാമി പദ്ധതിയില്‍ നിര്‍മ്മിച്ച ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റുകളും വീടുകളും സുനാമി പദ്ധതിയിലെ ഉപഭോക്താക്കളുടെ അഭാവത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

psc

കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ സെനറ്റ്, സിന്‍ഡിക്കേറ്റ് എന്നിവ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തു. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തികളെ ഉള്‍പ്പെടുത്തി സെനറ്റും സിന്‍ഡിക്കേറ്റും രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. നിലവിലുള്ള സമിതികളുടെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയ സെനറ്റും സിന്‍ഡിക്കേറ്റും രൂപീകരിക്കുന്നത്.

English summary
wakf board appointments will be done by psc.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X