കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ കേസില്‍ കോടതി വിട്ടയച്ച പ്രതിക്ക് മര്‍ദ്ദനം; മധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

പാലക്കാട്: വാളയാര്‍ കേസില്‍ കോടതി വിട്ടയച്ച പ്രതിക്ക് മര്‍ദ്ദനമേറ്റു. കേസില്‍ കോടതി വിട്ടയച്ച 4 പ്രതികളില്‍ ഒരാളായ മധു എന്ന കുട്ടിമധുവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മധുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ കിടക്കുകയായിരുന്ന മധുവിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ലോകരാജ്യങ്ങളെ ഞെട്ടിച്ച് സൗദി; അഞ്ചുവര്‍ഷത്തിന് ശേഷം കടുത്ത തീരുമാനം, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിലോകരാജ്യങ്ങളെ ഞെട്ടിച്ച് സൗദി; അഞ്ചുവര്‍ഷത്തിന് ശേഷം കടുത്ത തീരുമാനം, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

വാളയാര്‍ കേസിലെ മൂന്നാം പ്രതിയായിരുന്നു മര്‍ദ്ദനമേറ്റ മധു. ആരാണ് ഇയാളെ മര്‍ദ്ദിച്ചതെന്ന് വ്യക്തമായിട്ടില്ല. ദേഹമാസകലം പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലരില്‍ നിന്ന് മധുവിന് ഭീഷണി ഉണ്ടായിരുന്നതായി സൂചനയുണ്ട്.

alayar

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഡോക്ടര്‍മാരുടെ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം ഇയാളുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മര്‍ദ്ദനത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മൊഴിയെടുപ്പില്‍ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ഇരയായത് 14 കാരി, പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ അറസ്റ്റില്‍യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ഇരയായത് 14 കാരി, പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ അറസ്റ്റില്‍

 ഉള്ളി വില കുറച്ച് വിറ്റതിന് കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ചുമുറിച്ചു ഉള്ളി വില കുറച്ച് വിറ്റതിന് കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ചുമുറിച്ചു

English summary
walayar case accused assaulted and beaten
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X