കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ പീഡനക്കേസ്; കുറ്റ വിമുക്തരായ സഖാക്കളെ അഭിനന്ദിക്കുന്നു, സര്‍ക്കാരിനെ ട്രോളി ജയശങ്കര്‍

Google Oneindia Malayalam News

കൊച്ചി: വാളയാര്‍ പീഡനക്കേസിലെ രാഷ്ട്രീയ ഇടപെടല്‍ ചര്‍ച്ച സജീവമാകുന്നതിനിടെ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. പ്രതികള്‍ക്ക് പാര്‍ട്ടി ബന്ധമുണ്ടെന്ന കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം ശക്തമായിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യത്തില്‍ പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതിയുടെ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സിപിഎം കൂടുതല്‍ വെട്ടിലായിരിക്കെയാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. കുറിപ്പ് ഇങ്ങനെ...

Page

പാലക്കാട് ജില്ലയിലെ വാളയാര്‍ അട്ടപ്പളളത്ത്, ലൈംഗിക ചൂഷണത്തെ തുടര്‍ന്ന് എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു ദളിത് പെണ്‍കുട്ടികള്‍ 'ആത്മഹത്യ' ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അതി കഠിനമായി അപലപിക്കുന്നു.

നരേന്ദ്ര മോദി സൗദിയിലേക്ക്; വഴിമുടക്കി പാകിസ്താന്‍... ഇത് രണ്ടാംതവണ, ഇമ്രാന്‍ ഖാന്‍ പകവീട്ടുന്നുനരേന്ദ്ര മോദി സൗദിയിലേക്ക്; വഴിമുടക്കി പാകിസ്താന്‍... ഇത് രണ്ടാംതവണ, ഇമ്രാന്‍ ഖാന്‍ പകവീട്ടുന്നു

ദരിദ്രരും ദളിതരുമായ പെണ്‍കുട്ടികളെ ഓര്‍ത്തു മുതലക്കണ്ണീര്‍ ഒഴുക്കുന്നതിനൊപ്പം കുറ്റ വിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു. പോലീസും പ്രോസിക്യൂട്ടറും വഹിച്ച ചരിത്രപരമായ പങ്കിനെ അഭിവാദ്യം ചെയ്യുന്നു.

Recommended Video

cmsvideo
Walayar case; victims family reveals more details | Oneindia Malayalam

വാളയാര്‍ കേസിനെ ചൊല്ലി കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടി ശത്രുക്കളും ചില ബൂര്‍ഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ല. നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍, പട്ടിക ജാതിക്കാര്‍ക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഈ നാടു ഭരിക്കുന്നത്.

English summary
Walayar case; Advt. Jayashankar Face book Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X