കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ കേസ്; സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: വാളയാറില്‍ ദളിത് സഹോദരികള്‍ മരിച്ച സംഭവത്തില്‍ ഉടന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനാകില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ടെന്ന് വ്യക്തമാക്കിയ കോടതി വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ, പുനരന്വേഷണത്തിന് സാധ്യതയുള്ളൂവെന്നും അറിച്ചു. ഹര്‍ജി വീണ്ടും ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.

 walayar-1

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്‍റ് ജോര്‍ജ്ജ് വട്ടുകുളയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. വിചാരണ സമയത്ത് താങ്കള്‍ എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു.

അതേസമയം പ്രതികളെ വെറുതേ വിട്ട വിചാര കോടതി വിധിക്കെതിരെ സര്‍ക്കാരിന് അപ്പീല്‍ നല്‍കാമല്ലോയെന്ന് കോടതി പറഞ്ഞു. ഇതിന് നിയമ സാധുതയുണ്ടെന്നും കോടതി പറഞ്ഞു. വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാല്‍ മാത്രമേ പുനരന്വേഷണത്തിന് സാധ്യത ഉള്ളൂവെന്ന് സിബിഐ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. അതേസമയം അപ്പീലിന് പോകുമെന്നും അതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്? ശരദ് പവാറുമായി ശിവസേന കൂടിക്കാഴ്ച, ബിജെപി പുറത്ത്?മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്? ശരദ് പവാറുമായി ശിവസേന കൂടിക്കാഴ്ച, ബിജെപി പുറത്ത്?

'മുഖ്യമന്ത്രിയുടെ ഇമേജ്‌ തകർത്ത്‌,മുന്നണിക്കുള്ളിലെ അഴകിയ രാവണനാകാനുള്ള ശ്രമം', എംഎല്‍എയുടെ കുറിപ്പ്

ബിനീഷിനോട് മാപ്പ്; അധിക്ഷേപിച്ചിട്ടില്ലെന്ന് സംവിധായകന്‍, ഓണ്‍ലൈന്‍ ട്രന്‍റ്, തെറിവിളി രൂക്ഷം

English summary
Walayar case; CBI probe cannot be considered says High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X