കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 വയസ്സുകാരിയുടെ തൂങ്ങിമരണം പ്രതിയുടെ ലുങ്കിയില്‍; പ്രോസിക്യൂഷന്‍ പൂര്‍ണ്ണ പരാജയമെന്ന് കോടതി

Google Oneindia Malayalam News

പാലക്കാട്: വാളയാര്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധിയുടെ വിശദാശങ്ങള്‍ പുറത്ത്. പ്രോസിക്യൂഷന്‍റേയും പോലീസിന്‍റേയും വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടുന്ന വിധിയില്‍ പതിമൂന്ന് വയസ്സുകാരി തൂങ്ങി മരിച്ചത് തന്നെയാണ് വിചാരണ കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന പ്രതിഭാഗത്തിന്‍റെ വാദം പ്രോസിക്യൂഷന്‍ ഒരിക്കലും കോതിയില്‍ ചോദ്യം ചെയ്തിട്ടില്ല. മുമ്പുണ്ടായ ലൈംഗീക പീഡനങ്ങള്‍ ആത്മഹത്യക്ക് കാരണമായെന്നും പറയാനാകില്ലെന്നും വിധിയില്‍ പറയുന്നുണ്ട്. വിധി പകര്‍പ്പിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദം

പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദം

പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയങ്ങള്‍ ഉന്നയിക്കാതിരുന്ന പ്രോസിക്യൂഷന്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വാദമാണ് ഉന്നയിച്ചത്. പീഡനം നടന്നിട്ടുണ്ടെങ്കില്‍ അതില്‍ പ്രത്യേകം എഫ്ഐഐആറുകള്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു. എന്നാല്‍ ഇത്തരമൊരു നടപടി പോലീസ് ചെയ്തിട്ടില്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

കോടതിയില്‍ ഹജരാക്കിയില്ല

കോടതിയില്‍ ഹജരാക്കിയില്ല

പ്രതികള്‍ പീഡനം നടത്തിയതിന്‍റെ തെളിവായി യാതൊന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹജരാക്കിയിട്ടില്ല. സാഹചര്യത്തെളിവുളെ മാത്രമാണ് കേസില്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ചത്. അതില്‍ തന്നെ തെളിവുകളുടെ തുടര്‍ച്ചയും പ്രോസിക്യൂഷന് നല്‍കാനായിട്ടില്ലെന്നും കോടതി നിരീക്ഷിക്കുന്നു.

രണ്ടെണ്ണം മാത്രം

രണ്ടെണ്ണം മാത്രം

പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച് രണ്ട് സാഹചര്യത്തെളിവുകള്‍ മാത്രമാണ് വിശ്വാസയോഗ്യമായിട്ടുള്ളത്. പ്രതി പെണ്‍കുട്ടികളുടെ വീടിനടുത്ത് താമസിച്ചിരുന്നു എന്നതും പെണ്‍കുട്ടി അയാളുടെ വീട്ടില്‍ പോയിരുന്നു എന്നതും മാത്രമാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വിശ്വാസ യോഗ്യമായിട്ടുള്ള സാഹചര്യത്തെളിവെന്നാണ് വിധിയില്‍ പറയുന്നത്. സാക്ഷിമൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും വിധിയില്‍ പറയുന്നു.

മൊബൈല്‍ വാങ്ങി നല്‍കി

മൊബൈല്‍ വാങ്ങി നല്‍കി

പെണ്‍കുട്ടിക്ക് പ്രതികളിലൊരാള്‍ മൊബൈല്‍ വാങ്ങി നല്‍കിയെന്ന് പന്ത്രണ്ടാം സാക്ഷി വിചാരണവേളയില്‍ പറയുന്നുണ്ട്. എന്നാല്‍ 161 പ്രകാരം രേഖപ്പെടുത്തിയ മൊഴിയിൽ ഇത് ഒഴിവാക്കിയിട്ടുണ്ട്. സാക്ഷികളെ പോലീസ് പടച്ചുണ്ടാക്കിയതാണെന്ന ഗുരുതര ആരോപണവും വിധിയിലുണ്ട്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നവെന്ന് തന്നെയാണ് വിധി ചൂണ്ടിക്കാട്ടുന്നത്.

പോസ്റ്റ് മോര്‍ട്ടം

പോസ്റ്റ് മോര്‍ട്ടം

പെണ്‍കുട്ടിയുടേയും പ്രതികളുടേയും വസ്ത്രങ്ങളുടെ രാസപരിശോധ നടത്തിയിരുന്നുവെന്നും ഈ വസ്ത്രങ്ങളില്‍ പ്രതിയുടെ ജീവദ്രവങ്ങളോ കണ്ടെത്തിയിട്ടില്ല. മലദ്വാരത്തിലെ മുറിവ് അണുബാധമൂലം ഉണ്ടാകാമെന്നാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

അറസ്റ്റ്

അറസ്റ്റ്

പീഡനം നടന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നില്ല. ചില പ്രതികളെ തെളിവില്ലെങ്കിലും കുറ്റസമ്മതം നടത്തിയെന്ന് പറഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ അറസ്റ്റിന് ശേഷമാണ് ഇവരുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതെന്നും വിധിയില്‍ പറയുന്നു.

കുറ്റപത്രത്തിനെതിരേയും

കുറ്റപത്രത്തിനെതിരേയും

അതേസമയം തന്നെ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിനെതിരേയും വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. രണ്ടാമത്തെ കുട്ടിയും ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഒമ്പത് വയസ്സുകാരിയായ ഇളയമകളുടേത് കൊലപാതകമാണെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാൽ ഈ മൊഴി കുറ്റപത്രത്തിൽ എങ്ങുമില്ല.

കൊലപാതക സാധ്യത പരിശോധിച്ചില്ല

കൊലപാതക സാധ്യത പരിശോധിച്ചില്ല

കൊലപാതക സാധ്യതകള്‍ അന്വേഷണത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ പരിശോധിച്ചതായും കുറ്റപത്രത്തിലില്ല. 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷിബുവിന്‍റെ ലുങ്കി ഉപയോഗിച്ചാണ് ഇളയമകള്‍ തൂങ്ങിമരിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാണ്. എന്നാല്‍ പീഡനക്കേസില്‍ പ്രതിയായിട്ട് കൂടി കേസില്‍ ഷിബുവിന്‍റെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയില്ല.

രേഖപ്പെടുത്തിയില്ല

രേഖപ്പെടുത്തിയില്ല

മൂത്തകൂട്ടി മരിക്കുമ്പോള്‍ മധുവെന്ന ആള്‍ വീട്ടിലുണ്ടായിരുന്നെന്ന് അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യം അമ്മ പോലീസിനും മൊഴി നില്‍കിയിട്ടുണ്ട്. എന്നാല്‍ മൂത്ത പെണ്‍കുട്ടി മരിച്ച ദിവസം രണ്ട് പേര്‍ മുഖം മറച്ച് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയെന്നടക്കമുള്ള ഇളയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല.

 മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നു?; വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ശക്തമാവുന്നു മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നു?; വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ശക്തമാവുന്നു

 ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് പിണറായി; പോലീസ് നടപടിയില്‍ വീഴ്ച്ച ഉണ്ടെങ്കില്‍ തിരുത്തും ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് പിണറായി; പോലീസ് നടപടിയില്‍ വീഴ്ച്ച ഉണ്ടെങ്കില്‍ തിരുത്തും

English summary
walayar case: Details of court verdict and charge sheet out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X