വാളയാർ കേസ്: പ്രതികൾ കുടുങ്ങും? സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ചു, പ്രതികൾക്ക് നോട്ടീസ്!
കൊച്ചി: വാളയാര്‍ കേസില്‍ സര്‍ക്കാരിന്‍റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തുടർന്ന് പ്രതികൾകക് കോടതി നോട്ടീസ് അയച്ചു. വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടതിനെതിരെ ആയിരുന്നു അപ്പീല്‍. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച അക്കമിട്ട് നിരത്തിയായിരുന്നു സര്‍ക്കാർ കോടതിയിൽ അപ്പീൽ നൽകിയിരുന്നത്.
തുടരന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നത്. ആദ്യകുട്ടിയുടേത് സ്വാഭാവിക മരണമെന്ന രീതിയിലാണ് പോലീസ് അന്വേഷിച്ചത്. പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ അവഗണിച്ചു. രണ്ടാമത്തെ കുട്ടിയുടെ മരണത്തിൽ ഫോറന്‍സിക് സര്‍ജന്റെ നിരീക്ഷണവും വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

രഹസ്യമൊഴികള്‍ കോടതിയില്‍ ഹാജരാക്കുന്നതിലും പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്നും കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടികൾ എടുത്തില്ലെന്നും സർക്കാർ കോടതിയിൽ നൽകിയ അപ്പീലിൽ വ്യക്തമാക്കുന്നു. പ്രതികള്‍ക്ക് അയച്ച നോട്ടീസില്‍ മറുപടി ലഭിച്ച ശേഷം ഹൈക്കോടതി തുടര്‍നടപടി സ്വീകരിക്കും. വിഷയത്തിലെ സര്‍ക്കാര്‍ വാദവും കോടതി കേള്‍ക്കും.












Click it and Unblock the Notifications