കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാർ കേസ്; കൊലപാതകമാണെന്ന് മൊഴി നല്‍കിയെങ്കിലും രേഖപ്പെടുത്തിയില്ല: പെണ്‍കുട്ടികളുടെ പിതാവ്

Google Oneindia Malayalam News

പാലക്കാട്: വാളയാര്‍ കേസില്‍ അന്വേഷണ സംഘത്തിനെതിരെ പെണ്‍കുട്ടികളുടെ പിതാവ്. പൊലീസ് തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മക്കളുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്ന മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്നും പിതാവ് പറഞ്ഞു.

സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് ലബ്‌നാന്‍; പ്രധാനമന്ത്രി രാജിവച്ചു,പോരെന്ന് സമരക്കാര്‍സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് ലബ്‌നാന്‍; പ്രധാനമന്ത്രി രാജിവച്ചു,പോരെന്ന് സമരക്കാര്‍

'മകളുടെ മരണം കൊലപാതകമാണെന്ന് മൊഴിയെടുത്തപ്പോള്‍ പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതക സാധ്യത അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ് പൊലീസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായുള്ള തങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇന്നാണ് മനസിലായത്.'

girl

പൊലീസ് എഴുതിയ മൊഴി വായിച്ചുകേള്‍പ്പിക്കാതെ ഒപ്പ് വെയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും മൊഴിപ്പകര്‍പ്പടക്കം ഒരു രേഖയും തന്നില്ലെന്നും പെണ്‍കുട്ടികളുടെ പിതാവ് പറഞ്ഞു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയതായി വെളിപ്പെടുത്തിക്കൊണ്ട് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവനും രംഗത്തെത്തിയിരുന്നു.

'പ്രോസിക്യൂട്ടര്‍ സ്ഥാനത്തിരുന്നിട്ടും സാക്ഷിവിസ്താരത്തിന്റെ മൊഴിപകര്‍പ്പുകള്‍ കണ്ടിട്ടിരുന്നില്ല. ആര് വാദിച്ചാല്‍ പോലും തോല്‍ക്കുന്ന തരത്തിലായിരുന്നു കേസ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ചുമതലയേറ്റ് മൂന്നു മാസം മാത്രമാണ് പദവിയിലിരുന്നത്. തന്നെ പുറത്താക്കിയതിന് കാരണം അറിഞ്ഞിരുന്നില്ല. എന്നാല്‍ എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ വാളയാറിലെ പ്രതിക്ക് വേണ്ടി ഹാജരായെന്ന് മൊഴിനല്‍കിയത് മൂലമാണ് പുറത്തായതെന്ന് ഇപ്പോള്‍ മനസിലായി' അഡ്വ. ജലജ മാധവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

English summary
Walayar case: father against enquiry officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X