Get Updates
Get notified of breaking news, exclusive insights, and must-see stories!

വാളയാര്‍ കേസില്‍ വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി; പുനര്‍വിചാരണ നടത്തണം

കൊച്ചി: വാളയാര്‍ കേസില്‍ വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. വീണ്ടും വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

p

ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എംആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നത്. പ്രതികള്‍ക്ക് അനുകൂലമാകുന്ന നടപടികളാണ് കേസിന്റെ തുടക്കം മുതലുണ്ടായതെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നു. കേസ് അന്വേഷിച്ച പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതായിരുന്നു സര്‍ക്കാര്‍ നിലപാടും.

പോലീസും വിചാരണ കോടതിയും ഹൈക്കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പാളിച്ചയുണ്ടായി. കാര്യക്ഷമതയില്ലാത്ത പോലീസുകാര്‍ സേനയ്ക്ക് നാണക്കേടാണ് എന്ന് കോടതി നിരീക്ഷിച്ചു. വിചാരണ കോടതി ജഡ്ജി തെളിവുകള്‍ വേണ്ടി വിധം പരിഗണിച്ചില്ലെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

2017ലാണ് വാളയാളിലെ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ 13, 9 വയസുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+