കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ കേസ് സിബിഐക്ക്; ഇരകളുടെ രക്ഷിതാക്കളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത കേസ് സിബിഐ അന്വേഷിക്കും. ഇരകളുടെ മാതാപിതാക്കളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേരള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും മാതാവ് ആവശ്യപ്പെട്ടിരുന്നു.

w

കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു. സമര സമിതി നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമാണ് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. ഡിവൈഎസ്പി സോജന്‍, എസ്‌ഐ ചാക്കോ എന്നിവരുടെ ഇടപെടലാണ് കേസ് അട്ടിമറിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുത്താലേ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടാകൂ എന്നും അമ്മ പറഞ്ഞിരുന്നു.

മമ്മൂട്ടി രാഷ്ട്രീയം പറയുന്നു; ഞാനും സുരേഷ് ഗോപിയും പറയുന്നു... പക്ഷേ... കൃഷ്ണകുമാറിന്റെ പ്രതികരണംമമ്മൂട്ടി രാഷ്ട്രീയം പറയുന്നു; ഞാനും സുരേഷ് ഗോപിയും പറയുന്നു... പക്ഷേ... കൃഷ്ണകുമാറിന്റെ പ്രതികരണം

കേസിലെ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്‌സോ വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും സമര്‍പ്പിച്ച അപ്പീലിലായിരുന്നു ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എംആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നത്. 2017ലാണ് വാളയാളിലെ സഹോദരിമാര്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്തത്. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.

പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ്പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ്

Recommended Video

cmsvideo
അവളുടെ ഗുഹ്യ ഭാഗത്തെ പാടുകൾ എങ്ങനെ ? വാളയാർ കേസിൽ നടന്നതിതാണ്

English summary
Walayar Case Probe handed over to CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X