കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ കേസ്: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണെന്ന് പെണ്‍കുട്ടികളുടെ അമ്മ!!

Google Oneindia Malayalam News

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പെണ്‍കുട്ടികളുടെ അമ്മ. സര്‍ക്കാര്‍ വഞ്ചിച്ചുവെന്നാണ് തനിക്ക് പറയാനുള്ളതെന്ന് അവര്‍ പറഞ്ഞു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഈ കേസില്‍ അന്വേഷണം വേണം. ഞങ്ങള്‍ അതാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. കേസില്‍ കോടതി വിധി വന്നിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. പ്രതികളെ വെറുതെ വിട്ട വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. 2017 ജനുവരി 13നാണ് 12 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ്ഡിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

1

41 ദിവസങ്ങള്‍ക്ക് ശേഷം സഹോദരിയായ ഒന്‍പത് വയസ്സുകാരിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. രണ്ട് പെണ്‍കുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കേസിലെ പ്രധാന പ്രതികളെയെല്ലാം പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. സ്വന്തം മക്കള്‍ക്ക് നീതി കിട്ടാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇവരുടെ അമ്മ. അഞ്ച് പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതോടെയാണ് കോടതി വെറുതെ വിട്ടത്. വാളയാര്‍ കേസ് തോറ്റത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ജുഡീഷ്യല്‍ കമ്മീഷനെയും സര്‍ക്കാര്‍ നിയോഗിച്ചു.

സര്‍ക്കാര്‍ വാക്ക് പാലിച്ചേ പറ്റുവെന്നും, ഇല്ലെങ്കില്‍ തെരുവില്‍ കിടന്ന് മരിക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ പറയുന്നു. ആരോപണ വിധേയര്‍ക്ക് സര്‍ക്കാര്‍ സ്ഥാനക്കയറ്റം വരെ നല്‍കിയെന്നും ഇവര്‍ ആരോപിച്ചു. അതേസമയം ഇന്ന് മുതല്‍ അടുത്ത ഏഴുദിവസം സ്വന്തം വീടിന് മുന്നില്‍ നിരാഹാരമിരിക്കുകയാണ് കുടുംബം. അതേസമയം പ്രതികളില്‍ ചിലര്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന ഇവരുടെ വാക്കുകളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് വാക്കുനല്‍കിയതാണ്. സര്‍ക്കാരും മാതാപിതാക്കള്‍ക്ക് വേണ്ടി ചില സംഘടനകളും വ്യക്തികളുമൊക്കെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

നേരത്തെ വിചാരണക്കോടതി വെറുതെവിട്ട പ്രതികളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. നവംബര്‍ ഒമ്പതിനാണ് കേസില്‍ വീണ്ടും ഹൈക്കോടതി വാദം കേള്‍ക്കുന്നത്. കേസുമായി ബന്ധമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതാണ് പെണ്‍കുട്ടികളുടെ അമ്മ വലിയ വിഷയമാക്കിയിരിക്കുന്നത്. നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് ഇവര്‍ പറയുന്നു. തെരുവില്‍ കിടന്ന് മരിക്കേണ്ടി വന്നാലും നീതി കിട്ടുന്നത് വരെ സമരം ചെയ്യും. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചതിച്ചതായും ഈ അമ്മ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനും ഈ വിവാദത്തെ മറികടക്കേണ്ടത് അത്യാവശ്യമാണ്.

English summary
walayar case: victim's mothers wants high court observing investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X