കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറന്നാള്‍ വിവാദം മറച്ചുവെക്കാനോ ഈ മിന്നല്‍ പരിശോധന? വാളയാറില്‍ 3 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ്!

  • By അക്ഷയ്‌
Google Oneindia Malayalam News

പാലക്കാട്: പിറന്നാള്‍ വിവാദം കത്തി നില്‍ക്കുമ്പോഴും മന്ത്രിയുടെ അപ്രീതിക്ക് പാത്രമാകുമ്പോഴും അഴിമതിക്കെതിരെയുള്ള പോരാട്ടത്തല്‍ സജീവമാണ് ഗതാഗത കമ്മീഷണര്‍ തച്ചങ്കരി. വാളയാര്‍ ചെക്‌പോസ്റ്റിലെ അഴിമതി കണ്ടെത്താന്‍ അര്‍ധരാത്രിയിലാണ് ഗതാഗത കമ്മീഷണര്‍ പരിശോധന നടത്തിയത്.

എന്‍സിപിയിലും 'ലഡുപൊട്ടി'; ലഡു വിവാദം മുന്‍ നിര്‍ത്തി തച്ചങ്കരിയെ മാറ്റാന്‍ എന്‍സിപി?എന്‍സിപിയിലും 'ലഡുപൊട്ടി'; ലഡു വിവാദം മുന്‍ നിര്‍ത്തി തച്ചങ്കരിയെ മാറ്റാന്‍ എന്‍സിപി?

കൈക്കൂലി വാങ്ങി ചെക്‌പോസ്റ്റില്‍ പരിശോധനയില്ലാതെ വാഹനം കടത്തിവിടുന്നതായി കണ്ടെത്തി. മൂന്ന് ലക്ഷം രൂപയുടെ നികുതി വെട്ടിച്ച് കടന്ന അഞ്ച് വാഹനങ്ങള്‍ കമ്മീഷണര്‍ അരമണിക്കൂറുകൊണ്ടാണ് പിടികൂടിയത്. വാളയാര്‍ ചെക്‌പോസ്റ്റ് കടന്ന് ദേശീയപാതയിലൂടെ പാലക്കാട് ഭാഗത്തേക്ക് വന്ന വാഹനങ്ങളാണ് ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി പരിശോധിച്ചത്.

Tomin Thachankary

വാളയാറില്‍ സമൂല മാറ്റം അനിവാര്യമാണെന്ന് പരിശോധനയ്ക്ക് ശേഷം ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. പെര്‍മിറ്റില്ലാതെയും ടാക്‌സ് അടക്കാതെയും നിരവധി യാത്രാവഹനങ്ങളും ചരക്ക് ലോറികളും ചെക്‌പോസ്റ്റ് കടന്നുവന്നു. ആര്‍ടിഒ ചെക്‌പോസ്റ്റില്‍ കൈക്കൂലി കൊടുത്തെന്നും വിട്ടയക്കണമെന്നും ഡ്രൈവര്‍ അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ പണം കൊടുത്തതിന് രേഖകളില്ല.

ഇനി പ്രസ് ബോര്‍ഡ് വെച്ച് വിലസാനാകില്ല; നിയന്ത്രിക്കുമെന്ന് തച്ചങ്കരിഇനി പ്രസ് ബോര്‍ഡ് വെച്ച് വിലസാനാകില്ല; നിയന്ത്രിക്കുമെന്ന് തച്ചങ്കരി

ഗ്രാനൈറ്റ് കൊണ്ട് വന്ന ലേറിയാണ് നികുതി വെട്ടിപ്പില്‍ ഒന്നാമത് നിന്നത്. ലോറി ചെക്‌പോസ്റ്റ് കടന്നപ്പോള്‍ രണ്ട് ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മില്‍ നടത്തിയത്. ജോലിയില്‍ വീഴ്ച വരുത്തിയ ഗതാഗത, വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. വാളയാര്‍ ചെക്‌പോസ്റ്റിലെത്തിയ കമ്മീഷണര്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Transport Commissioner Tomin Thachankary's midnight raid at Walayar checkpost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X