കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍: രണ്ട് പെണ്‍കുട്ടികളുടെ ജീവന് മേല്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: വാളയാര്‍ കേസില്‍ രണ്ട് പെണ്‍കുട്ടികളുടെ ജീവന് മേല്‍ പിണറായി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒൻപതും പതിമൂന്നും വയസ്സുള്ള കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്തതാണെന്ന പോലീസ് ഭാഷ്യം മാതാപിതാക്കളുടെ മൊഴിയിൽ തിരുകികയറ്റാൻ ശ്രമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം ചെയ്തത്. കീഴ്കോടതി പ്രതികളെ വെറുതെവിടാനിടയായ സാഹചര്യം സൃഷ്ടിച്ചത് കേസ് അന്വേഷിച്ച പോലീസാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ലൈംഗീക പീഡനത്തിന് ഇരയാകുന്ന കുഞ്ഞുങ്ങളിൽ 95 ശതമാനവും അത്‌ നേരിടുന്നത് അവരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലർത്തുന്ന ബന്ധുക്കൾ, സ്വന്തക്കാർ, അയൽവാസികൾ, നാട്ടുകാർ ഇവരിൽ ആരിൽ നിന്നെങ്കിലുമാണ്. വാളയാറിലെ പ്രതികൾ ആരെന്നും, അവർക്കെതിരെയുള്ള തെളിവുകൾ എന്തെന്നും വസ്തുതാപരമായി പെൺകുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞുകഴിഞ്ഞു.

ramesh-chennithala

ഒൻപതും പതിമൂന്നും വയസ്സുള്ള കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്തതാണെന്ന പോലീസ് ഭാഷ്യം മാതാപിതാക്കളുടെ മൊഴിയിൽ തിരുകികയറ്റാൻ ശ്രമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം ചെയ്തത്. പ്രതികളെ അർദ്ധരാത്രിയിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കികൊണ്ടുവന്ന സിപിഎം പ്രാദേശിക നേതൃത്ത്വത്തെ തള്ളിപ്പറയാൻ തയ്യാറാകാതെ, അന്വേഷണ ഉദ്യോഗസ്ഥന് ഐ പി എസ് നൽകി പരിപാലിച്ചു കൊണ്ട്, പ്രതികൾക്ക് വേണ്ടി ഹാജരായ വക്കീലിനു ശിശുക്ഷേമ സമിതിയിൽ നിയമനം നൽകിക്കൊണ്ട് ഇക്കാലമത്രയും രണ്ട് പെൺകുഞ്ഞുങ്ങളുടെ ജീവന് മേൽ നെറികെട്ട രാഷ്ട്രീയം കളിക്കുകയും കേസ് അട്ടിമറിക്കുകയുമാണ് പിണറായി സർക്കാർ ചെയ്തുകൊണ്ടിരുന്നത്.

കീഴ്കോടതി പ്രതികളെ വെറുതെവിടാനിടയായ സാഹചര്യം സൃഷ്ടിച്ചത് കേസ് അന്വേഷിച്ച പോലീസാണ്. ഹൈക്കോടതിയിൽ പോലീസിന് വീഴ്ചപറ്റിയെന്ന് തുറന്ന് സമ്മതിക്കേണ്ടി വന്ന സർക്കാർ, ഇനിയും ഈ കേസിന്റെ പുനരന്വേഷണത്തിന് പഴയ പോലീസിന്റെ നടപടി ക്രമങ്ങളെയും, കണ്ടെത്തലുകളെയും ആശ്രയിക്കുന്നത് അനീതിക്ക് കുട പിടിക്കാൻ തന്നെയാണ്.
പെൺകുഞ്ഞുങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാത്ത നാടായി കേരളത്തെ മാറ്റിയത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരാണ്.

പോലീസിന്റെ സർവ്വാധികാരം ഉപയോഗിച്ച് നടത്തുന്ന നീതിനിഷേധം തങ്ങളെ തിരഞ്ഞെടുത്തയച്ച ജനങ്ങളെ വഞ്ചിക്കലാണ്. ആ വഞ്ചനയ്ക്കെതിരെ ജനകീയ സമരങ്ങൾ നയിക്കുക എന്നത് പ്രതിപക്ഷ ധർമ്മവുമാണ്. വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ വഞ്ചിച്ച സർക്കാരിനെതിരെ നവംബർ 1 UDF വഞ്ചനാദിനമായി ആചരിക്കുന്നു

English summary
Walayar: Chennithala says Pinarayi government is playing politics over the lives of two girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X