Get Updates
Get notified of breaking news, exclusive insights, and must-see stories!

വാളയാറില്‍ തൂങ്ങിമരിച്ച പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു; പലതവണ; റിപ്പോര്‍ട്ട് പുറത്ത്, മൂന്നുപേര്‍

പാലക്കാട്: വാളയാറില്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മകളുടെ കാമുകനെ സംശയമുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

02

പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തുടര്‍ന്നാണ് അന്വേഷണ സംഘം സംശയത്തിലുള്ള മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തത്. പ്രദേശവാസികളാണ് കസ്റ്റഡിയിലുള്ള രണ്ടു പേര്‍. മറ്റൊരാള്‍ പെണ്‍കുട്ടിയുടെ കാമുകനും. കാമുകനെയാണ് പെണ്‍കുട്ടിയുടെ അമ്മ സംശയിക്കുന്നത്.

പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് കസ്റ്റഡിയുള്ള ഒരാള്‍. മറ്റൊരാള്‍ ഓട്ടോ ഡ്രൈവറാണ്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

സിഐ ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത്. പ്രതികള്‍ക്കെതിരേ പോക്‌സോ നിയമ പ്രകാരം കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ സംശയം ഉദിച്ചാല്‍ മാത്രമേ ഇവര്‍ക്കെതിരെ കേസെടുക്കൂ.

കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+