കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാർ പോക്സോ കേസ്: ഈ പോലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ

Google Oneindia Malayalam News

പാലക്കാട്: വാളയാറില്‍ പീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടികള്‍ മരിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പെണ്‍കുട്ടികളുടെ അമ്മ. കോടതി വിധിക്കെതിരെ പോലീസ് ഇനി അപ്പീല്‍ പോവുന്നതിലും അന്വേഷിക്കുന്നതിലും കാര്യമില്ലെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം എന്നും തുറക്കാത്ത കടകള്‍ പോലെയാണ്; ഈ രീതി മാറണമെന്ന് യൂത്ത് നേതാവ്കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം എന്നും തുറക്കാത്ത കടകള്‍ പോലെയാണ്; ഈ രീതി മാറണമെന്ന് യൂത്ത് നേതാവ്

കേസിലെ പ്രതികളായ മി മധു, ഷിബു, എം മധു എന്നിവരെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധിക്കെതിരെ പോലീസ് അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് വിമര്‍ശനവുമായി പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയത്. തെളിവുകളുടെ അഭാവത്തിലായിരുന്നു മൂന്ന് പ്രതികളേയും കോടതി വെറുതെ വിട്ടത്. വിധിയുടെ പകര്‍പ്പ് കിട്ടിയാലുടന്‍ ഇത് പരിശോധിച്ച് നിയമവകുപ്പിനൊപ്പം ചേര്‍ന്ന് അപ്പീല്‍ തയ്യാറാക്കാനാണ് പോലീസ് ഒരുങ്ങുന്നത്.

valayar

അന്വേഷണത്തില്‍ പോലീസിന് പാളിച്ചകളുണ്ടായിട്ടില്ലെന്നാണ് റേഞ്ച് ഡിഐജി വ്യക്തമാക്കുന്നത്. എന്നാല്‍, പെണ്‍കുട്ടികള്‍ പീഡനത്തിനരായെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച്ച പറ്റിയെന്നാണ് കോടതി നീരീക്ഷിച്ചു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.

പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ അടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികള്‍. മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെവിട്ടിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത മാസം ഈ കേസിലും വിധി പറയും.

ഷാജു എല്ലാം മറച്ചുവെച്ചു; ആറ് കൊലപാതകങ്ങളെക്കുറിച്ചും ഭാര്‍ത്താവിന് അറിയാമെന്ന് ജോളിയുടെ മൊഴിഷാജു എല്ലാം മറച്ചുവെച്ചു; ആറ് കൊലപാതകങ്ങളെക്കുറിച്ചും ഭാര്‍ത്താവിന് അറിയാമെന്ന് ജോളിയുടെ മൊഴി

English summary
Valayar Pocso Case : No use of police enquiry again, criticises the girls mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X