വാളയാറിലെ പെണ്‍കുട്ടികളുടെ മരണം; പോലീസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍...
മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയാണ് പ്രവീണ്‍.
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി സഹോദരിമാര്‍ മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പള്ളം സ്വദേശിയായ പ്രവീണാണ് ആത്മഹത്യ ചെയ്തത്. ഏപ്രില്‍ 25 ചൊവ്വാഴ്ച വൈകീട്ടാണ് പ്രവീണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയാണ് പ്രവീണ്‍. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി പ്രവീണിനെ മൂന്നുതവണ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വാളയാര്‍ അട്ടപ്പള്ളത്താണ് സഹോദരിമാരായ പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്ത സഹോദരി ജനുവരിയിലും, ഇളയ സഹോദരി മാര്‍ച്ചിലുമാണ് മരണപ്പെട്ടത്.

മരണപ്പെട്ട രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ അയല്‍വാസിയായ പതിനാറുകാരനെയാണ് ഏറ്റവുമൊടുവില്‍ അറസ്റ്റ് ചെയ്തത്. പതിനാറുകാരനും പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി തെളിഞ്ഞിരുന്നു.












Click it and Unblock the Notifications