കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ കേസില്‍ സര്‍ക്കാറിനെതിരെ വിമര്‍ശം ശക്തമാകുന്നു; പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷം!

Google Oneindia Malayalam News

വാളയാര്‍ കേസില്‍ സര്‍ക്കാറിനെതിരെ വിമര്‍ശം ശക്തമാകുന്നു. പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വം സര്‍ക്കാര്‍ ശ്രമം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിനു ഇതില്‍ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസില്‍ പുനരന്വേഷണം നടത്തണെമന്ന് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ ആവശ്യപ്പെട്ടു.

കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും? മരണങ്ങളിൽ വ്യക്തതയില്ല, ദുരൂഹത!കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും? മരണങ്ങളിൽ വ്യക്തതയില്ല, ദുരൂഹത!

വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാന്‍ കാരണം അന്വേഷണത്തിലെ വീഴ്‍ചയെന്നും അവർ വ്യക്തമാക്കി. കേസ് അന്വേഷിച്ച പോലീസിന്‍റെ ആദ്യ സംഘവും രണ്ടാം സംഘവും പൂർണ പരാജയമായിരുന്നു. സ്വതന്ത്ര ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആനി രാജ പറഞ്ഞു.

Ramesh Chennithala

സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് കേസിലെ വിധിയെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു. വാളയാറില്‍ രണ്ടുപെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ നാലുപ്രതികളെയും വെറുതവിട്ടതോടെ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. 2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവുകളുടെ അഭാവത്തിലാണ് നാല് പ്രതികളെയും കോടതി വെറുതെ വിട്ടത്. അതേസമയം വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ട്.

English summary
Walayar rape case; Ramesh Chennithala's statement against government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X