മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി ക്യൂ നില്‍ക്കേണ്ട; 'വോക്ക്- ഇന്‍' സംവിധാനം നടപ്പാക്കുന്നു
തിരുവനന്തപുരം: മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത..ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളില് ആഗസ്റ്റ് ഒന്നിന് മുമ്പായി വോക്ക് ഇന്‍ സംവിധാനം നടപ്പാക്കാന്‍ എം ഡിയുടെ നിര്‍ദ്ദേശം. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഷോപ്പുകള്‍ വോക്ക് ഇന്‍ സംവിധാനത്തിലേക്ക് മാറുന്നത്. ഈ നിര്‍ദ്ദേശത്തില്‍ വീഴ്ച വരുത്തിയാല്‍ റീജനല്‍ മാനേജര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ക്യൂ നില്‍ക്കാതെ ഉപഭോക്താവിന് ഇഷ്ടപ്പെട്ട മദ്യം തിരഞ്ഞെടുത്ത് വാങ്ങാന്‍ സാധിക്കും.

കോര്പ്പറേഷന് കീഴില്‍ 267 മദ്യ വില്‍പ്പന ശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 163 എണ്ണത്തിലാണ് വോക്ക് ഇന്‍ സംവിധാനമില്ലാത്തത്. 49 ചില്ലറ വില്‍പ്പന ശാലകളില്‍ ഇത് നിലവിലെ കെട്ടിടത്തില്‍ തന്നെ സ്ഥാപിക്കാന്‍ സാധിക്കും. 8 വില്‍പ്പന ശാലകള്‍ 2000 ചതുരശ്രയടിയില്‍ കുറവുള്ളതിനാല്‍ ഒവിടെ വോക്ക് ഇന്‍ സംവിധാനം ഒരിക്കല്‍ കൂടി പരിശോധിച്ച് നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

163 വില്‍പ്പന ശാലകളില്‍ 80 എണ്ണം 2000 ചതുരശ്ര അടിയില്‍ കുറവുള്ള കെട്ടിടമായതിനാല്‍ ഈ സംവിധാനം നടപ്പിലാക്കുന്നതിന് പരിമിതികളുണ്ടെന്നാണ് കോര്പ്പറേഷന് വിലയിരുത്തുന്നത്. എന്നാല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട് ചേര്‍ന്ന് അധിക സൗകര്യം ലഭ്യമാണെങ്കില്‍ അതുപയോഗിച്ച് സൗകര്യം ഏര്‍പ്പെടുത്താനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇനി അധിക സൗകര്യം ലഭ്യമല്ലാത്ത കെട്ടിടങ്ങളാണെങ്കില്‍ അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തേണ്ടതുണ്ട്.

2000 സ്ക്വയര്‍ ഫീറ്റിന് താഴെയുള്ള 6 ചില്ലറ വില്‍പ്പന ശാലകളില്‍ വോക്ക് ഇന്‍ സംവിധാനം നിലവിലുണ്ടെന്നാണ് കോര്പ്പറേഷന് ലഭിച്ച റിപ്പോര്‍ട്ട്. ഇത് അപര്യാപ്തമായതിനാല്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കാനോ മാറ്റി സ്ഥാപിക്കാനോ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2000 ചതുരശ്ര അടിക്ക് മുകളിലുള്ള 42 ചില്ലറ വില്‍പ്പന ശാലകളില്‍ വോക്ക് ഇന്‍ സംവിധാനം നിലവിലില്ല എന്നാണ് കോര്പ്പറേഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിലവിലെ കെട്ടിടത്തിലോ മറ്റൊരു കെട്ടിടത്തിലോ പുതിയ സംവിധാനം ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സെല്‍ഫ് സര്‍വീസ് മാതൃകയില്ലാത്ത ബില്ലിംഗ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ഉപഭോക്താക്കലെ കെട്ടിടത്തിനുള്ളില്‍ തന്നെ നിര്‍ത്തി ക്യൂ ഇല്ലാത്ത രീതിയില്‍ മദ്യം നല്‍കണമെന്നാണ് മാനേജര്‍മാര്‍ക്കുള്ള നിര്‍ദ്ദേശം. ബീവറേജസിലെ ക്യൂ പൊതുജനങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കുന്നതായി കാട്ടിയുള്ള ഹര്‍ജിയിലാണ് വോക്ക് ഇന്‍ കൗണ്ടറുകള്‍ എത്രയും പെട്ടെന്ന് സ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

അതേസമയം, സംസ്ഥാനത്ത് ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പന ശാലകള്‍ തുറക്കുന്നെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തിരക്ക് കുറയ്ക്കുന്നതിനും മുന്‍പ് പൂട്ടിപ്പോയതും തുറന്നു പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. തിരക്ക് കുറയ്ക്കാന്‍ 175 പുതിയ മദ്യാശാലകള്‍ തുറക്കാനാണ് ബിവ്കോ എം ഡിയുടെ ശുപാര്‍ശ. ശുപാര്‍ശ പൂര്‍ണമായി അംഗീകരിച്ചാല്‍ ഇപ്പോഴുള്ളതിനു പുറമേ, 243 മദ്യശാലകള്‍ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 552 മദ്യവില്പന ശാലകളാകും. നിലവില്‍ ബവ്കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനുമായി 306 മദ്യശാലകളാണുള്ളത്. കണ്‍സ്യൂമര്‍ഫെഡിന് 3 ബീയര്‍ വില്പന കേന്ദ്രങ്ങളുമുണ്ട്.

അതേസമയം, സര്‍ക്കാരിന്റെ പുതുക്കിയ മദ്യ നയം അനുസരിച്ച് സൈനിക - അര്‍ദ്ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന് വില ഉയരും എന്നാണ് റിപ്പോര്‍ട്ട്. മിലിട്ടറി ക്യാന്റീന് വഴിയുള്ള മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതു കാരണമാണ് മദ്യവില കൂടുന്നത്.പുതിയ മദ്യനയ പ്രകാരം, ഐ ടി പാര്‍ക്കുകളിലും ബിയര്‍ - വൈന്‍ പാലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നുണ്ട്. ബ്രുവറി ലൈസന്‍സും അനുവദിക്കും.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!!












Click it and Unblock the Notifications