കൊച്ചിയില്‍ മതിലിടിഞ്ഞ് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം, സംഭവം ഇന്ന് ഉച്ചയോടെ
കൊച്ചി: കലൂരില്‍ വീട്ട് മതില്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കലൂര്‍ കതൃക്കടവ് റോഡില്‍ ഷേണായീസ് ക്രോസ് റോഡിലാണ് സംഭവം. ഓവുചാലിന്റെ പണിക്കിടെയായിരുന്നു മതിലിടിഞ്ഞുവീണത്് . ആന്ധ്ര സ്വദേശിയായ ധനപാലനാണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട മൂന്ന് പേരും. വീട്ട് മതിലിടിഞ്ഞ് കാനയിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മതിലിന്റെ ഒരു ഭാഗം മുറിച്ച് നീക്കിയാണ് ഓവുചാലില്‍ അകപ്പെട്ടവരെ പുറത്തെടുത്തത്.

രണ്ട് പേര്‍ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം.
ഇതിലൊരാളെ അഗ്‌നിരക്ഷാസേന പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കാല് കുടുങ്ങിയ ആളേയും കോണ്‍ക്രീറ്റ് പൊളിച്ച് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇതിനിടയിലാണ് മൂന്നാമതൊരാള്‍ കൂടി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് ഇയാളേയും അഗ്‌നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടിരുന്നു. വലിയ കോണ്‍ക്രീറ്റ് പാളിയായിരുന്നു അടര്‍ന്ന് വീണത്. ഇതിന്റെ അടിയില്‍പ്പെട്ടാണ് ധനപാലന്‍ മരിച്ചത്.
ഓവുചാലായതിനാല്‍ ശ്വാസം കിട്ടാത്ത അവസ്ഥയുമുണ്ടായിരുന്നു അതിനാല്‍ കോണ്‍ക്രീറ്റ് പാളി മുറിച്ച് പരമാവധി നേരത്തെ ആളുകളെ പുറത്തെത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. കോണ്‍ക്രീറ്റ് മുഴുവനായി മുറിച്ചുമാറ്റാതെ ഇവര്‍ക്ക് കാല്‍ അനക്കാന്‍ പോലുമാകാത്ത സ്ഥിതിയായിരുന്നു. വലിയ പാളിയായതിനാല്‍ മുറിച്ച് മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ഏറെ നേരം ബുദ്ധിമുട്ടേണ്ടി വന്നു. ഓടവൃത്തിയാക്കി കോണ്‍ക്രീറ്റ് ചെയ്യാനെത്തിയവരാണ് അപകടത്തില്‍പെട്ടവര്‍.
Recommended Video
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ
ശിവാജി, ബംഗാരു സ്വാമി നായിക് എന്നിവരാണ് പരിക്കേറ്റ മറ്റ് രണ്ടേ പേര്‍. മൂവരും ആന്ധ്ര ചിറ്റൂര്‍ സ്വദേശികളാണ്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി ഓട നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഓട വെട്ടുന്നതിനിടെ സമീപത്തുണ്ടായിരുന്ന മതില്‍ ഇവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. കാലപ്പഴക്കം കാരണം മതില്‍ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണ്.












Click it and Unblock the Notifications