കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറ്റിംഗല്‍ ക്ഷേത്രത്തിന്‍റെ മൂലസ്ഥാനം തകര്‍ത്ത നിലയില്‍, വിശ്വാസികള്‍ ഞെട്ടലില്‍, തകര്‍ത്തത്..

Google Oneindia Malayalam News

പരവൂര്‍: വെടിക്കെട്ട് അപകടം നടന്ന പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാനം തകര്‍ക്കപ്പെട്ട നിലയില്‍. ഭക്തര്‍ വളരെ പവിത്രമായി കരുതുന്നതാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഇതാണ് തിങ്കളാഴ്ച രാത്രി തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 109 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് അപകടമായിരുന്നു പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്നത്, ദുരന്തത്തിന് ശേഷം ക്ഷേത്രത്തില്‍ 24 മണഇയ്ക്കൂറും പൊലീസ് കാവലുണ്ടായിരുന്നു.

ഇതിനിടെയാണ് വിശ്വാസികളെ ഞെട്ടിച്ച് ക്ഷേത്രത്തിന്റെ മൂലസ്ഥാനം തകര്‍ത്തത്. വിധിപ്രകാരം ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തി ആരാധന നടത്തുന്നതിനൊപ്പം മൂലസ്ഥാനവും നൂറ്റാണ്ടുകളായി സംരക്ഷിച്ച് ആരാധന നടത്തിപ്പോരുന്നതാണ്.

പുറ്റില്‍ നിന്ന് ദേവിയെ കണ്ടെടുത്തതിനാലാണ് പുറ്റിംഗല്‍ എന്ന പേര് വന്നതെന്നാണ് ഐതിഹ്യം. ഇവിടെയുള്ള ചിതല്‍പ്പുറ്റ് കാലങ്ങളായി ഭക്തരുടെ വിശ്വാസത്തിന് ശക്തി പകരുന്നതാണ്.

തകര്‍ന്നു

തകര്‍ന്നു

തുറന്ന് കിടന്ന മൂലസ്ഥാനത്തിന് ഇത്തവണത്തെ ഉത്സവത്തിന് തൊട്ടുമുമ്പാണ് ചുറ്റുമതില്‍ കെട്ടിയത്. ഇവിടെ ചുറ്റുമതില്‍ നിര്‍മ്മിയ്ക്കു്‌നനത് ആചാരത്തിന് വിരുദ്ധമാണെന്നും തുറന്ന് തന്നെ കിടക്കണമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. പൂര്‍ണമായും കൃഷ്ണ ശിലയില്‍ നിര്‍മ്മിച്ച ഈ മതിലും വെടിക്കെട്ട് അപകടത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു.

പൊലീസ്

പൊലീസ്

തെക്കേ കമ്പപ്പുരയ്ക്ക് വടക്ക് ഭാഗത്താണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രപ്പറമ്പിന്റെ വടക്കുവശത്തും തെക്കുവശത്തുമാണ് പൊലീസ് കാവലുള്ളത്. പൊലീസിന്‍ഫെ ടെന്റ് സ്ഥിതി ചെയ്യുന്നതിന് ഏതാനും മീറ്റര്‍ അകലെ മാത്രമാണ് തകര്‍ക്കപ്പെട്ട മൂലസ്ഥാനം

അറിഞ്ഞില്ലെന്ന്

അറിഞ്ഞില്ലെന്ന്

ഒന്നും അറിഞ്ഞില്ലെന്നാണ് കാവലുണ്ടായിരുന്ന പൊലീസുകാര്‍ പറയുന്നത്. മതില്‍ തകര്‍ക്കാന്‍ കമ്പിപ്പാരയടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാം എന്നാണ് നിഗമനം

മഴ പെയ്തിരുന്നു

മഴ പെയ്തിരുന്നു

തിങ്കളാഴ്ച രാത്രി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതിന് ശേഷം ഏറെ നേരം വൈദ്യുതിയില്ലായിരുന്നു. ഈ സമയത്താകാകാം മൂലസ്ഥാനം തകര്‍ക്കപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്.

English summary
Wall inside Puttingal temple demolished.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X