വാനാക്രൈ ആക്രമണം തലസ്ഥാനത്തും!!!റെയില്‍വെ സ്റ്റേഷനില്‍ തകര്‍ന്നത് അഞ്ച് കമ്പ്യൂട്ടറുകള്‍!!
അക്കൗണ്ട്‌സ് വിഭാഗത്തിലെ കമ്പ്യൂട്ടറുകളിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് പരിശോധിച്ച് വരികയാണ്. അതേസമയം വൈറസ് ആക്രമണം മൂലം യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: ലോകത്തെ തന്നെ മുള്‍ മുനയില്‍ നിര്‍ത്തിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണം തലസ്ഥാനത്തും.തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ അഞ്ച് കമ്പ്യൂട്ടറുകളാണ് വാനാക്രൈ വൈറസ് ആക്രമണത്തില്‍ തകര്‍ന്നത്.
അക്കൗണ്ട്‌സ് വിഭാഗത്തിലെ കമ്പ്യൂട്ടറുകളിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് പരിശോധിച്ച് വരികയാണ്. അതേസമയം വൈറസ് ആക്രമണം മൂലം യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായിട്ടല്ല കേരളത്തില്‍ റാന്‍സംവെയര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. വാനാക്രൈ ആക്രമണം ഉണ്ടായതിനു പിന്നാലെ വയനാട് തരിയോട് പഞ്ചായത്തിലെ കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ന്നിരുന്നു. ആറ് കമ്പ്യൂട്ടറുകളിലാണ് വൈറസ് ആക്രമണം ഉണ്ടായത്. ഇതിനു പിന്നാലെ പത്തനംതിട്ടയിലും തൃശൂരിലും വെറസ് ആക്രമണം ഉണ്ടായി. പാലക്കാട് റെയില്‍വെ ഡിവിഷനിലും റാന്‍വെയര്‍ ആക്രമണം ഉണ്ടായി.

Click it and Unblock the Notifications