കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിക്കെതിരെ നടപടി വേണം.. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ മന്ത്രിസഭയില്‍ തന്നെ പൊട്ടിത്തെറി. തോമസ് ചാണ്ടിക്കെതിരെ നിയമനടപടി വേണം എന്നാവശ്യപ്പെട്ട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് റവന്യൂ മന്ത്രി നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനം ക്രിമിനല്‍ കുറ്റമായി തന്നെ കണക്കാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

ദിലീപിന്റെ അംഗരക്ഷകരായി പ്രശസ്തി നേടാൻ വന്നു.. ഒടുക്കം മലേഷ്യൻ മന്ത്രിയെ റാഞ്ചി' തണ്ടർഫോഴ്സ്!!ദിലീപിന്റെ അംഗരക്ഷകരായി പ്രശസ്തി നേടാൻ വന്നു.. ഒടുക്കം മലേഷ്യൻ മന്ത്രിയെ റാഞ്ചി' തണ്ടർഫോഴ്സ്!!

thomas chandy

നീര്‍ത്തട നിയമലംഘനത്തിന് തോമസ് ചാണ്ടിക്ക് കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മന്ത്രിക്ക് കയ്യേറ്റത്തിനുള്ള ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി വേണ്ടിവരും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമനടപടി അനിവാര്യമാണെന്നും ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് കമ്പനി ഭൂമി കയ്യേറിയതായി കളക്ടര്‍ കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയിലെ ജില്ലാ ഭരണാധികാരികള്‍ക്കും കയ്യേറ്റവിഷയത്തില്‍ പങ്കുള്ളതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
E Chandrasekharan asked Pinarayi Vijayan to take action against Thomas Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X