കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി തന്നെ പ്രധാനമന്ത്രി; കൃഷ്ണയ്യര്‍ വീണ്ടും

Google Oneindia Malayalam News

കൊച്ചി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിക്ക് പിന്തുണയുമായി സുപ്രീം കോടതി മുന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വീണ്ടും. മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണണം എന്നാണ് തന്റെ ആഗ്രഹമെന്ന് മോഡിയുടെ അഴിമതി രഹിത ഭരണത്തിന്റെ ആരാധകനായ കൃഷ്ണയ്യര്‍ പറഞ്ഞു. വികസനം മാത്രമല്ല, ഗുജറാത്ത് സര്‍ക്കാര്‍ പരീക്ഷിച്ച് വിജയിച്ച മദ്യനിരോധനവും സോളാര്‍ പദ്ധതിയും രാജ്യം മാതൃകയാക്കണം.

നരേന്ദ്രമോഡിയെ പിന്തുണയ്ക്കുന്നു എന്നത് താന്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗമാണ് എന്ന് അര്‍ഥമാക്കുന്നില്ല എന്നും സംസ്ഥാനം കണ്ട ഏറ്റവും ബഹുമാന്യരായ നിയമവിശാരദരില്‍ ഒരാളായ കൃഷ്ണയ്യര്‍ വ്യക്തമാക്കി. സ്വതന്ത്രമായ ചിന്താഗതിയുള്ള പൗരനാണ് ഞാന്‍. നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്റെ മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ആഗ്രഹമാണത്.

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുരളി പാറപ്പുറം രചിച്ച 'നരേന്ദ്ര മോഡി - നവഭാരതത്തിന്റെ നായകന്‍' എന്ന മോഡി ജീവചരിത്രം പ്രകാശനം ചെയ്യുകയായിരുന്നു കേരളത്തിന്റെ പ്രഥമ മന്ത്രിസഭയിലെ അംഗമായ വി ആര്‍ കൃഷ്ണയ്യര്‍. സിനിമാ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ദേവനാണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്. മോഡി പ്രധാനമന്ത്രിയായി കാണാന്‍ തനിക്കും ആഗ്രഹമുണ്ട് എന്ന് ദേവനും പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ ബി ജെ പി നേതാക്കളും പത്രപ്രവര്‍ത്തകരും എഴുത്തുകാരും മറ്റും ചടങ്ങില്‍ സംബന്ധിച്ചു. 2013 സെപ്തംബര്‍ വരെയുള്ള മോഡിയുടെ ജീവിതകഥയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അങ്കമാലിയിലെ ബുദ്ധ ബുക്‌സാണ് 'നരേന്ദ്ര മോഡി - നവഭാരതത്തിന്റെ നായകന്‍' എന്ന ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്. 250 പേജുകള്‍. വില 200 രൂപ.

 പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

മുന്‍ സുപ്രീം കോടതി ജഡ്ജി വി ആര്‍ കൃഷ്ണയ്യര്‍ നരേന്ദ്രമോഡിയുടെ ജീവചരിത്രം സിനിമാ നടന്‍ ദേവന് നല്‍കി പ്രകാശനം ചെയ്യുന്നു.

നരേന്ദ്ര മോഡി നവഭാരതത്തിന്റെ നായകന്‍

നരേന്ദ്ര മോഡി നവഭാരതത്തിന്റെ നായകന്‍

പത്രപ്രവര്‍ത്തകനായ മുരളി പാറപ്പുറമാണ് നരേന്ദ്ര മോഡി നവഭാരതത്തിന്റെ നായകന്‍ പുസ്തകം രചിച്ചിരിക്കുന്നത്.

സമ്പന്നമായ വേദി

സമ്പന്നമായ വേദി

സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരടക്കമുള്ള ബി ജെ പി നേതാക്കളും പത്രപ്രവര്‍ത്തകരും എഴുത്തുകാരും മറ്റും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മോഡി പ്രധാനമന്ത്രിയാകണം

മോഡി പ്രധാനമന്ത്രിയാകണം

ബി ജെ പി നേതാവ് നരേന്ദ്രമോഡി പ്രധാനമന്ത്രിയാകണം എന്ന് വി ആര്‍ കൃഷ്ണയ്യര്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്.

മോഡി ചരിത്രം

മോഡി ചരിത്രം

നരേന്ദ്രമോഡിയുടെ ജീവചരിത്രമാണ് ഈ പുസ്തകം. 250 പേജുകളുള്ള പുസ്തകത്തിന് 200 രൂപയാണ് വില.


English summary
Justice VR Krishna Iyer, retired Supreme Court judge, on Wednesday said at a book launch function in Kochi that he wanted to see Narendra Modi as India's prime minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X