വിദേശത്ത് പഠിക്കാന്‍ ആഗ്രഹമുണ്ട്: പക്ഷെ പണമില്ലേ? ഇതാ സർക്കാർ സ്‌കോളർഷിപ്പുണ്ട്, ഉടന്‍ അപേക്ഷിക്കാം
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് 2023-24 അധ്യയന വർഷത്തിൽ വിദേശ സർവ്വകലാശാലകളിൽ ബിരുദം/ ബിരുദാനന്തര ബിരുദം (Degree only)/ പി.എച്ച്.ഡി കോഴ്‌സുകൾക്ക് ഉന്നത പഠനം നടത്തുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
വിദേശ ഉപരി പഠനത്തിനായി വിദ്യാർഥികൾ ഇന്ത്യയിലെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ് സ്‌കോളർഷിപ്പായി അനുവദിക്കുന്നത്.

സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂർണമായ അപേക്ഷ നേരിട്ട് ലഭ്യമാക്കണം.
അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524, 0471-2302090 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടണം.
ധനസഹായത്തിന് അപേക്ഷിക്കാം
കര്‍ഷകതൊഴിലാളി ക്ഷേമനിധിപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2023 ലെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ ഡിഗ്രി/പ്രൊഫഷണല്‍ പി ജി, ടി ടി സി, ഐ ടി ഐ, പോളിടെക്നിക്ക്, ജനറല്‍ നഴ്‌സിങ്, ബിഎഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നി പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം.
മാര്‍ക്ക് ലിസ്റ്റ് / ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധംതെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ് കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 31-നകം അപേക്ഷിക്കണം അപേക്ഷാ ഫോമിന് www.agriworkersfund.org ഫോണ്‍ 0474 2766843, 2950183, 9746822396, 7025491386.
സൗജന്യ പി.എസ്.സി പരിശീലനം
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് കണ്ണേറ്റുമുക്കുള്ള പീപ്പിൾസ് റീഡിങ് റൂം വായനശാലയിൽ സൗജന്യ പി എസ് സി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 35 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ വിദഗ്ധരും പരിചയസമ്പന്നരുമായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളോജിസ,് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍, ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ എഫക്ട്, അഡ്വാന്‍സ്ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ഫോണ്‍ 04712325154, 8590605260.












Click it and Unblock the Notifications